---
title: "'പുഞ്ചിരി' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി "
english_title: "'Punjiri' facial deformity prevention camp was conducted"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145048/punjiri-facial-deformity-prevention-camp-was-conducted"
published_at: "2023-09-09T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc5dac06e6e_IMG-20230909-WA0042.jpg"
keywords: []
---

# 'പുഞ്ചിരി' മുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി 

> **Lead Summary:** **മാനന്തവാടി**: വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാൻ ലക്ഷ്യമാക്കിയ 'പുഞ്ചിരി' പദ്ധതിമുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവ ചേർന്നാണ് 'പുഞ്ചിരി' പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന മുഖവൈകല്യ നിവാരണ ക്യാമ്പ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു.

## Article Content

**മാനന്തവാടി**: വയനാടിനെ മുഖവൈകല്യ രഹിത ജില്ലയായി മാറ്റാൻ ലക്ഷ്യമാക്കിയ 'പുഞ്ചിരി' പദ്ധതിമുഖവൈകല്യ നിവാരണ ക്യാമ്പ് നടത്തി. ജ്യോതിർഗമയ, പോച്ചപ്പൻ ട്രസ്റ്റ് എന്നിവ ചേർന്നാണ് 'പുഞ്ചിരി' പദ്ധതി നടപ്പിലാക്കുന്നത്. മാനന്തവാടിയിൽ നടന്ന മുഖവൈകല്യ നിവാരണ ക്യാമ്പ് ജ്യോതിർഗമയ കോ-ഓർഡിനേറ്റർ കെ.എം. ഷിനോജ് ഉദ്ഘാടനം ചെയ്തു.

ബെസി പാറയ്ക്കൽ അധ്യക്ഷത വഹിച്ചു. പി.കെ. പ്രേമരാജൻ, പി.ആർ. ഉണ്ണിക്ണൻ എന്നിവർ പ്രസംഗിച്ചു. ഡോക്ടർമാരായ റുച്ചി ശ്രീവാസ്തവ, അക്ഷയ് സിങ്കൾ എന്നിവർ രോഗികളെ പരിശോധിച്ചു. ശസ്ത്രക്രിയ ആവശ്യമുള്ളവർക്ക് മംഗലാപുരം ജസ്റ്റിസ് കെ.എസ്. ഹെഗ്ഡെ ആശുപത്രിയിൽ സൗജന്യ ശസ്ത്രക്രിയയും നടത്തും. തുടർ ചികിൽസയും സൗജന്യമാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145048/punjiri-facial-deformity-prevention-camp-was-conducted)