---
title: "സംസ്ഥാനത്ത് റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരു൦; മന്ത്രി മുഹമ്മദ് റിയാസ്"
english_title: "Working calendar for road work"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14505/working-calendar-for-road-work"
published_at: "2021-12-05T10:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac4502e2ba1_images - 2021-12-05T102002.982.jpeg"
keywords: []
---

# സംസ്ഥാനത്ത് റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരു൦; മന്ത്രി മുഹമ്മദ് റിയാസ്

> **Lead Summary:** തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

## Article Content

തിരുവനന്തപുരം : സംസ്ഥാനത്ത് റോഡ് നിര്‍മാണത്തിന് വര്‍ക്കിങ് കലണ്ടര്‍ കൊണ്ടുവരുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

ജൂണ്‍ മുതല്‍ ഒക്ടോബര്‍ വരെ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം, മഴമാറുന്ന ഒക്ടോബര്‍ മാസം മുതല്‍ റോഡ് പണി നടത്തുമെന്നും മന്ത്രി പറഞ്ഞു.

റോഡുകളിലെ അവസ്ഥ ഉദ്യോഗസ്ഥര്‍ നേരിട്ട് പോയി പരിശോധിക്കുന്നതിന്റ ഫോട്ടോ അടക്കമുള്ള റിപ്പോര്‍ട്ട് എല്ലാമാസവും നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14505/working-calendar-for-road-work)