---
title: "പ്രചരണ വാഹന ജാഥക്ക്  തുടക്കമായി."
english_title: "The propaganda vehicle procession has started. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145075/the-propaganda-vehicle-procession-has-started"
published_at: "2023-09-09T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc7b9e1c80c_jhbknklm;.jpg"
keywords: []
---

# പ്രചരണ വാഹന ജാഥക്ക്  തുടക്കമായി.

> **Lead Summary:** **മാനന്തവാടി: **മാനന്തവാടി നഗരസഭയിലെ അഴിമതിക്കും ബന്ധുനിയമനങ്ങള്‍ക്കുമെതിരെ സിപിഐ(എം) നേതൃത്വത്തില്‍ സെപ്തംബര്‍ 12 ന് മാനന്തവാടി നഗരസഭ ഉപരോധിക്കുന്നതിന്മുന്നോടിയായി നടക്കുന്ന പ്രചരണ വാഹന ജാഥക്ക് തുടക്കമായി. മുട്ടങ്കരയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളു എംഎല്‍എ ജാഥാ ക്യാപ്റ്റന്‍ പി.ടി ബിജുവിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. മിനി വിജയന്‍ അധ്യക്ഷയായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പിലാക്കാവില്‍ ആദ്യ ദിന പര്യടനം അവസാനിച്ചു.

## Article Content

**മാനന്തവാടി: **മാനന്തവാടി നഗരസഭയിലെ അഴിമതിക്കും ബന്ധുനിയമനങ്ങള്‍ക്കുമെതിരെ സിപിഐ(എം) നേതൃത്വത്തില്‍ സെപ്തംബര്‍ 12 ന് മാനന്തവാടി നഗരസഭ ഉപരോധിക്കുന്നതിന്മുന്നോടിയായി നടക്കുന്ന പ്രചരണ വാഹന ജാഥക്ക് തുടക്കമായി. മുട്ടങ്കരയില്‍ സിപിഐ(എം) സംസ്ഥാന കമ്മിറ്റിയംഗം ഒ ആര്‍ കേളു എംഎല്‍എ ജാഥാ ക്യാപ്റ്റന്‍ പി.ടി ബിജുവിന് പതാക കൈമാറി ജാഥ ഉദ്ഘാടനം ചെയ്തു. മിനി വിജയന്‍ അധ്യക്ഷയായിരുന്നു. വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തി പിലാക്കാവില്‍ ആദ്യ ദിന പര്യടനം അവസാനിച്ചു.

സിപിഐ (എം) ജില്ലാ സെക്രട്ടറിയേറ്റംഗം എ എന്‍ പ്രഭാകരന്‍ ഉദ്ഘാടനം ചെയ്തു.സീമന്തിനി സുരേഷ് അധ്യക്ഷയായി.വിവിധ കേന്ദ്രങ്ങളില്‍ വൈസ് ക്യാപ്റ്റന്‍ കെ എം അബ്ദുല്‍ ആസിഫ്, മാനേജര്‍ വി കെ സുലോചന, എം റെജീഷ്, കെ എം വര്‍ക്കി,എ ഉണ്ണിക്കൃഷ്ണന്‍, എസ് അജയകുമാര്‍, സണ്ണി ജോര്‍ജ്, എ കെ റൈഷാദ്, മനോജ് പട്ടേട്, കെ ടി വിനു, പി വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഞായറാഴ്ച കൊയിലേരി, വള്ളിയൂര്‍ക്കാവ്, ചെറ്റപ്പാലം, ബസ്റ്റാന്റ്, ചൂട്ടക്കടവ്, കണിയാരം, കുഴിനിലം എന്നിവിടങ്ങളില്‍ പര്യടനം നടത്തി ഒഴക്കോടിയില്‍ ജാഥ സമാപിക്കും. സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം പി വി സഹദേവന്‍ ഒഴക്കോടിയില്‍ സമാപനയോഗം ഉദ്ഘാടനം ചെയ്യും.

Sajayan

Sajayan Ks

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145075/the-propaganda-vehicle-procession-has-started)