---
title: "വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം."
english_title: "Wayanad District Police met M.K. The excitement started at Jinachandran Memorial District Stadium. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145094/wayanad-district-police-met-mk-the-excitement-started-at-jinachandran-memorial-district-stadium"
published_at: "2023-09-09T20:58:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fc8f2d215d8_dgchjmhkjhg.jpg"
keywords: []
---

# വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം.

> **Lead Summary:** **കല്‍പ്പറ്റ: **വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. വയനാട് സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ് അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പോലീസ് അഡീഷണല്‍ എസ്.പി വിനോദ് പിള്ള കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങള്‍ ഗ്രൗണ്ടിനെ വലയം വെച്ച ശേഷം വിശിഷ്ടാതിഥിയായ സബ് കലക്ടര്‍ക്ക് ദീപശിഖ കൈമാറി. ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തില്‍ സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഐ.എ.എസ് ദീപശിഖ സ്ഥാപിച്ചു. ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ദീപ ശിഖ തെളിയിച്ച ജില്ലയിലെ ആദ്യ കായിക മേളയാണിത്.ഉദ്ഘാടന ശേഷം, കായികമേളയോട് അനുബന്ധിച്ചു നടന്ന ജില്ലാ പോലീസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീമും ബത്തേരി സബ് ഡിവിഷന്‍ ടീമും ഏറ്റുമുട്ടി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീം ബത്തേരിയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീമിനു വേണ്ടി ബി. അനീഷ് മൂന്ന് ഗോളും, നിയാദ്, പ്രസാദ് എന്നിവര്‍ രണ്ട് ഗോളും നേടി.

## Article Content

**കല്‍പ്പറ്റ: **വയനാട് ജില്ലാ പോലീസ് അത് ലറ്റിക് മീറ്റിന് മരവയലിലുള്ള എം.കെ. ജിനചന്ദ്രന്‍ മെമ്മോറിയല്‍ ജില്ലാ സ്റ്റേഡിയത്തില്‍ ആവേശ തുടക്കം. വയനാട് സബ് കലക്ടര്‍ ആര്‍.ശ്രീലക്ഷ്മി ഐ.എ.എസ് അത്ലറ്റിക് മീറ്റ് ഉദ്ഘാടനം ചെയ്ത് മാര്‍ച്ച് പാസ്റ്റില്‍ സല്യൂട്ട് സ്വീകരിച്ചു. ജില്ലാ പോലീസ് അഡീഷണല്‍ എസ്.പി വിനോദ് പിള്ള കൊളുത്തി കൊടുത്ത ദീപശിഖയുമായി പോലീസിലെ ദേശീയ-സംസ്ഥാന കായിക താരങ്ങള്‍ ഗ്രൗണ്ടിനെ വലയം വെച്ച ശേഷം വിശിഷ്ടാതിഥിയായ സബ് കലക്ടര്‍ക്ക് ദീപശിഖ കൈമാറി. ഗ്രൗണ്ടില്‍ പ്രത്യേകം സജ്ജീകരിച്ച ഗ്യാസ് സ്തൂപത്തില്‍ സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മി ഐ.എ.എസ് ദീപശിഖ സ്ഥാപിച്ചു. ഗ്യാസ് ഉപയോഗിച്ച് കൊണ്ട് ദീപ ശിഖ തെളിയിച്ച ജില്ലയിലെ ആദ്യ കായിക മേളയാണിത്.ഉദ്ഘാടന ശേഷം, കായികമേളയോട് അനുബന്ധിച്ചു നടന്ന ജില്ലാ പോലീസ് ഫുട്ബോള്‍ ടൂര്‍ണമെന്റ് ഫൈനലില്‍ ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീമും ബത്തേരി സബ് ഡിവിഷന്‍ ടീമും ഏറ്റുമുട്ടി. ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീം ബത്തേരിയെ പരാജയപ്പെടുത്തി ചാമ്പ്യാന്മാരായി. ജില്ലാ ഹെഡ് ക്വാര്‍ട്ടര്‍ ടീമിനു വേണ്ടി ബി. അനീഷ് മൂന്ന് ഗോളും, നിയാദ്, പ്രസാദ് എന്നിവര്‍ രണ്ട് ഗോളും നേടി.

 

പ്രശസ്ത സിനിമ താരവും, മുന്‍ പോലീസ് ഉദ്യോഗസ്ഥനുമായ അബു സലീം, കല്‍പ്പറ്റ സബ് ഡിവിഷന്‍ ഡിവൈ.എസ്.പി സജീവ്, മാനന്തവാടി സബ് ഡിവിഷന്‍ ഡിവൈ.എസ്.പി പി.എല്‍. ഷൈജു, ഡിവൈ.എസ്.പിമാരായ എന്‍.ഒ. സിബി(സ്പെഷ്യല്‍ ബ്രാഞ്ച്), എം.യു. ബാലകൃഷ്ണന്‍(നാര്‍കോടിക് സെല്‍), എ. റബിയത്ത്(ക്രൈം ബ്രാഞ്ച്), പി.കെ. സന്തോഷ്(എസ്.എം.എസ്), പളനി, അബ്ദുള്‍ കരീം, അത്ലറ്റിക്സ് അസോസിയേഷന്‍ ജില്ലാ സെക്രട്ടറി ലൂക്ക ഫ്രാന്‍സിസ് എന്നിവര്‍ സന്നിഹിതരായിരുന്നു.

10.08.2023 തീയതി രാവിലെ ഏഴ് മണിയോടെ ട്രാക്കിലെയും ഫീല്‍ഡിലെയും അത്ലറ്റിക്സ് മത്സരങ്ങള്‍ പുരുഷ-വനിതാ താരങ്ങളുടെ 5000 മീറ്റര്‍ ഓട്ടത്തോടെ ആരംഭിക്കും. വൈകീട്ട് നടക്കുന്ന സമാപന ചടങ്ങിന്റെ ഉദ്ഘാടനകര്‍മ്മവും, സമ്മാനദാനവും ജില്ലാ പോലീസ് മേധാവി ശ്രീ. പദം സിങ് ഐ.പി.എസ് നിര്‍വഹിക്കും.

സെപ്റ്റംബര്‍ രണ്ടിന് തുടങ്ങിയ വയനാട് ജില്ലാ പോലീസ് സ്‌പോര്‍ട്‌സ് മീറ്റിനോടനുബന്ധിച്ച് ഇതുവരെ വോളിബോള്‍, ബാഡ്മിന്റണ്‍, ഫുട്ബോള്‍ മത്സരങ്ങള്‍ നടന്നു. കല്‍പ്പറ്റ, മാനന്തവാടി, ബത്തേരി സബ്ബ് ഡിവിഷനുകള്‍, സ്‌പെഷ്യല്‍ യൂണിറ്റ്, ഡി.എച്ച്.ക്യൂ എന്നീ ടീമുകളാണ് വിവിധ വിഭാഗങ്ങളിലെ മത്സരങ്ങളില്‍ പങ്കെടുക്കുന്നത്.

 

 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145094/wayanad-district-police-met-mk-the-excitement-started-at-jinachandran-memorial-district-stadium)