---
title: "'നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും; ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും': എ.സി. മൊയ്തീന്‍"
english_title: "Acmoytheen"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145204/acmoytheen"
published_at: "2023-09-10T13:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd794de042d_images_(60).jpeg"
keywords: []
---

# 'നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും; ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്ന് പറയും': എ.സി. മൊയ്തീന്‍

> **Lead Summary:** **തൃശ്ശൂര്‍**: കരുവന്നൂർ കേസിൽ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി രണ്ട് തവണ നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. നാളെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ വ്യക്തമാക്കി. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ. കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു.

## Article Content

**തൃശ്ശൂര്‍**: കരുവന്നൂർ കേസിൽ എ.സി. മൊയ്തീൻ എം.എൽ.എ നാളെ ഇഡിയ്ക്കു മുമ്പിൽ ഹാജരാകും. ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇഡി രണ്ട് തവണ നോട്ടീസ് നല്‍കി ആവശ്യപ്പെട്ടിരുന്നുവെങ്കിലും അസൗകര്യം ചൂണ്ടിക്കാട്ടി ഒഴിവായിരുന്നു. നാളെ നിയമസഭാ സമ്മേളനത്തിൽ മൊയ്തീൻ പങ്കെടുക്കില്ല. ഇനിയും ഹാജരായില്ലെങ്കിൽ ഒളിച്ചോടിയെന്നാകും പറയുകയെന്ന് മൊയ്തീൻ വ്യക്തമാക്കി. സി.പി.എം കൗൺസിലർ അനൂപ് ഡേവിസ് കാടയും, വടക്കാഞ്ചേരി സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അരവിന്ദാക്ഷനും നാളെ ഹാജരാകും. പലിശക്കാരൻ സതീഷ് കുമാറുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലാണ് ചോദ്യം ചെയ്യൽ. കരുവന്നൂര്‍ തട്ടിപ്പില്‍ വടക്കാഞ്ചേരിയിലെ കൂടുതല്‍ പ്രാദേശിക സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങുന്നു.

പതിനാല് കോടിയിലേറെ ബിനാമി വായ്പകളിലൂടെ സതീശന് തട്ടിയെടുക്കാന്‍ അവസരമൊരുക്കിയത് വടക്കാഞ്ചേരി കേന്ദ്രീകരിച്ച സിപിഎം നേതാക്കളാണെന്ന മൊഴികളുടെ അടിസ്ഥാനത്തിലാണ് കൂടുതല്‍ നേതാക്കളെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കുന്നത്. നേരത്തെ ജനപ്രതിനിധികളായ അരവിന്ദാക്ഷന്‍, മധു എന്നിവരെയും ജിജോറെന്ന മറ്റൊരാളെയും ചോദ്യം ചെയ്തിരുന്നു. ഇവരാണ് സതീശന്‍റെയും എ.സി മൊയ്തീന്‍റെയും ഇടനിലക്കാരായി നിന്നതെന്നാണ് ഇഡിക്ക് ലഭിച്ച വിവരം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145204/acmoytheen)