---
title: "ഓലയമ്പാടിയിൽ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൻ നാശനഷ്ടം. "
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145212/kannur"
published_at: "2023-09-10T13:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fd7dddd5328_Screenshot_20230910-133559_WhatsApp.jpg"
keywords: []
---

# ഓലയമ്പാടിയിൽ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൻ നാശനഷ്ടം. 

> **Lead Summary:** **കണ്ണൂർ**: ഓലയമ്പാടിയിൽ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൻ നാശനഷ്ടം. പെരുവാമ്പയിൽ പി പി രാമന്റെ വീടിന് മുകളിൽ മരം മുറിഞ്ഞ് വീണു.

## Article Content

**കണ്ണൂർ**: ഓലയമ്പാടിയിൽ കനത്ത കാറ്റിൽ മരങ്ങൾ പൊട്ടി വീണ് വൻ നാശനഷ്ടം. പെരുവാമ്പയിൽ പി പി രാമന്റെ വീടിന് മുകളിൽ മരം മുറിഞ്ഞ് വീണു.

ഓലയമ്പാടിയിൽ പൊന്നമ്പാറ- മാതമംഗലം റോഡിലും പെരുവാമ്പയിൽ പാടിച്ചാൽ- പെരുവാമ്പ റോഡിലും മരം വീണ് ഇലക്ട്രിക് ലൈൻ തകർന്നു. പെരിങ്ങോത്ത് നിന്നും സ്‌റ്റേഷൻ ഓഫിസർ പി വി അശോകന്റ നേതൃത്വത്തിലുള്ള ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങൾ മുറിച്ച് മാറ്റി.സീനിയർ ഫയർ ആൻഡ് റസ്ക്യൂ ഓഫീസർ ഇ ടി സന്തോഷ്കുമാർ, ഫയർ & റസ്ക്യൂ ഓഫീസർമാരായ പി വി ബിനോയ്, പി കെ സുനിൽ, പി വി ലതേഷ്, പി രാഗേഷ്, പി എ അനൂപ്, കെ സജീവ്, ഹോംഗാർഡ് മാരായ കെ എം ഗോവിന്ദൻ, കെ രജീഷ് സിവിൽ ഡിഫൻസ് വളണ്ടിയർ എ പ്രശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145212/kannur)