---
title: "അടക്കാത്തോട് എസ്എൻഡിപി ശാഖാ യോഗം കുടുംബ സംഗമം നടത്തി."
english_title: "Adakkathod"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145248/adakkathod"
published_at: "2023-09-10T16:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fda143b6862_IMG-20230910-WA0031.jpg"
keywords: []
---

# അടക്കാത്തോട് എസ്എൻഡിപി ശാഖാ യോഗം കുടുംബ സംഗമം നടത്തി.

> **Lead Summary:** **അടക്കാത്തോട്** : എസ്എൻഡിപി ശാഖാ യോഗം സംഘടിപ്പിച്ച കുടുംബ സംഗമം പള്ളിയറ ദേവീക്ഷേത്രം അങ്കണത്തിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെവി അജി സംഗമം ഉദ്ഘാടനം ചെയ്തു.

## Article Content

**അടക്കാത്തോട്** : എസ്എൻഡിപി ശാഖാ യോഗം സംഘടിപ്പിച്ച കുടുംബ സംഗമം പള്ളിയറ ദേവീക്ഷേത്രം അങ്കണത്തിൽ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. എസ്എൻഡിപി യോഗം ഇരിട്ടി യൂണിയൻ പ്രസിഡണ്ട് കെവി അജി സംഗമം ഉദ്ഘാടനം ചെയ്തു.

ശ്രീനാരായണഗുരുദേവനും ഈശ്വരീയതയും എന്ന വിഷയത്തെ ആസ്പ ദമാക്കി എസ്എൻഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി  അഡ്വക്കേറ്റ് രാജൻ മഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ സെക്രട്ടറി  പി എൻ ബാബു സംഘടന പ്രവർത്തനങ്ങളെ സംബന്ധിച്ച് ക്ലാസെടുത്തു, യോഗത്തിൽ എസ്എൻഡിപി യോഗം ഡയറക്ടർ  കെ ജി യശോധരൻ അധ്യക്ഷത വഹിച്ചു, സി എൻ വിജയകുമാർ ആശംസ പ്രസംഗം നടത്തി. സെക്രട്ടറി എം കെ നാരായണൻ സ്വാഗതവും ശശി തടത്തേൽ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145248/adakkathod)