---
title: "#aralam | ആറളം ഫാമിൽ യുവാവിനെ തലക്ക് ഇടിച്ചുകൊന്ന കേസിൽ: ഒരാൾ കൂടി അറസ്റ്റിൽ "
english_title: "Arrested"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145350/arrested"
published_at: "2023-09-11T08:44:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fe860f8f90e_IMG-20230911-WA0007.jpg"
keywords: []
---

# #aralam | ആറളം ഫാമിൽ യുവാവിനെ തലക്ക് ഇടിച്ചുകൊന്ന കേസിൽ: ഒരാൾ കൂടി അറസ്റ്റിൽ 

> **Lead Summary:** **ഇരിട്ടി**: ആറളം ഫാമിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആദിവാസിയുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറളം ഫാം ബ്ലോക്ക് 9 ലെ തന്നെ താമസക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി എന്ന റഫീക്കിനെയാണ് ആറളം പൊലിസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

## Article Content

**ഇരിട്ടി**: ആറളം ഫാമിൽ മദ്യപിക്കുന്നതിനിടെയുണ്ടായ വാക്കുതർക്കത്തിൽ ആദിവാസിയുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. ആറളം ഫാം ബ്ലോക്ക് 9 ലെ തന്നെ താമസക്കാരനായ മലപ്പുറം സ്വദേശി മുഹമ്മദ് റാഫി എന്ന റഫീക്കിനെയാണ് ആറളം പൊലിസ് ഇൻസ്പെക്ടർ അരുൺ ദാസിൻ്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘം അറസ്റ്റ് ചെയ്തത്.

ആറളം ആദിവാസി പുനരധിവാസ മേഖലയിലെ ബ്ലോക്ക് 9 കാളികയത്തെ രഘു (31) മരണപ്പെട്ട സംഭത്തിലാണ് കൂട്ടുപ്രതിയായ മുഹമ്മദ് റാഫി അറസ്റ്റിലായത്. ഇതേ സംഭവത്തിൽ രഘുവിൻ്റെ അയൽവാസിയും മാതൃസഹോദരിയുടെ മകനുമായ പ്രസാദ് (38), ഭാര്യ മോളി (34) എന്നിവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. ജൂൺ 4 ന് രാത്രിയായിരുന്നു സംഭവം അറസ്റ്റിലായ പ്രസാദും ഭാര്യ മോളിയും കൊല്ലപ്പെട്ട രഘുവും അയൽവാസിയായ മുഹമ്മദ് റാഫിയും വീട്ടിൽ വെച്ച് മദ്യപിക്കുന്നനിടെയുണ്ടായ വാക്കേറ്റത്തെ തുടർന്ന് പ്രസാദും ഭാര്യ മോളിയും ചേർന്ന് രഘുവിനെ മർദ്ദിക്കുകയും കല്ലുപയോഗിച്ച് തലക്ക് ഇടിച്ച് ഗുരുതര പരുക്കേൽപ്പിക്കുകയുമായിരുന്നു.

പരുക്കേറ്റ രഘുവിനെ പ്രസാദും മുഹമ്മദ് റാഫിയും ചേർന്ന് സമീപത്തെ റോഡിൽ താങ്ങിയെടുത്ത്കൊണ്ട് പോയി കിടത്തുകയായിരുന്നു. പിന്നീട് രാത്രി 10 മണിയോടെയാണ് ഇയാളെ അബോധാവസ്ഥയിൽ ഇരിട്ടിയിലും പിന്നീട് കണ്ണൂർ മെഡി.കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. മദ്യപിച്ച് വീണു പരുക്കേറ്റെന്ന നിഗമനത്തിലായിരുന്നു പൊലിസ്. എന്നാൽ മദ്യപിക്കുന്നതിനിടെ രഘുവിന് മർദ്ദനമെറ്റെന്ന സമീപവാസികളുടെ മൊഴിയെ തുടർന്ന് ആറളം പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെ പരുക്കേറ്റ് രഘുവിൻ്റെശരീരം തളരുകയും സംസാരശേഷി നഷ്ടമാവുകയും ചെയ്തു. പിന്നീട് മരണപ്പെടുകയുമായിരുന്നു. തലയ്ക്കേറ്റ ശക്തമായ ക്ഷതമാണ് മരണകാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൂടി ലഭിച്ചതോടെയാണ്ഒളിവിൽ പോയ പ്രസാദും ഭാര്യ മോളിയും പൊലിസിൻ്റെ പിടിയിലായത്.

ഇവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നതിനിടെയാണ് മുഹമ്മദ് റാഫിയുടെ പങ്കും തെളിഞ്ഞത്.മലപ്പുറം സ്വദേശിയായ മുഹമ്മദ് റാഫി ഫാമിലെ യുവതിയെ വിവാഹം ചെയ്തതിനെ തുടർന്നാണ് ഫാമിൽ സ്ഥിരതാമസമാക്കിയത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻ്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145350/arrested)