---
title: "#Wayanad | മമ്മൂട്ടി ഫാൻസ് വയനാട് രക്തദാന ക്യാമ്പും സ്നേഹവിരുന്നും സംഘടിപ്പിച്ചു"
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145382/wayanad"
published_at: "2023-09-11T11:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fea6c4b542a_Screenshot_2023-09-11-10-52-42-90_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #Wayanad | മമ്മൂട്ടി ഫാൻസ് വയനാട് രക്തദാന ക്യാമ്പും സ്നേഹവിരുന്നും സംഘടിപ്പിച്ചു

> **Lead Summary:** **മാനന്തവാടി**: മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് മാനന്തവാടി ഗവൺമെന്റ് കോളേജ് പാത്രച്ചാൽ പ്രദേശത്ത് സ്നേഹവിരുന്ന് സംഘടിപ്പിച്ചു.

## Article Content

**മാനന്തവാടി**: മമ്മൂട്ടി ഫാൻസ് വെൽഫെയർ അസോസിയേഷൻ വയനാട് ജില്ലാ കമ്മിറ്റി മമ്മൂട്ടിയുടെ ജന്മദിനത്തോടനുബന്ധിച്ച് മാനന്തവാടി മെഡിക്കൽ കോളേജിൽ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. തുടർന്ന് മാനന്തവാടി ഗവൺമെന്റ് കോളേജ് പാത്രച്ചാൽ പ്രദേശത്ത് സ്നേഹവിരുന്ന് സംഘടിപ്പിച്ചു.

ചടങ്ങിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അസീസ് വാളാടിന്റെ അധ്യക്ഷതയിൽ മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി കേക്ക് മുറിച്ച് ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ മമ്മൂട്ടി ഫാൻസ് വയനാട് ജില്ലാ സെക്രട്ടറി എം. ജഷീർ , പ്രസിഡണ്ട് വിഷ്ണുരാജ്, രക്ഷാധികാരി ടി.പി. സുന്ദരൻ , എക്സിക്യൂട്ടീവ് അംഗങ്ങളായ വി.ഇ.അൻസാർ, പി.ആർ.രമേശൻ , പൊതുപ്രവർത്തകരായ യു വി ബിജു, പി.പി. രവി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145382/wayanad)