---
title: "അർഹതയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്ന് കായിക മന്ത്രി"
english_title: " appointments will be made to eligible sportspersons"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14539/appointments-will-be-made-to-eligible-sportspersons"
published_at: "2021-12-05T13:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac6c356cc85_images (14).jpeg"
keywords: []
---

# അർഹതയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്ന് കായിക മന്ത്രി

> **Lead Summary:** തിരുവനന്തപുരം: അർഹതയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, സമരത്തിന് മുന്‍പ് കായിക താരങ്ങള്‍ വിഷയം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. സമരം ചെയ്താലും ഇല്ലെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് നിയമനം ഉറപ്പാണെന്നും കായിക മന്ത്രി വ്യക്തമാക്കി.

## Article Content

തിരുവനന്തപുരം: അർഹതയുള്ള കായിക താരങ്ങള്‍ക്ക് നിയമനം നല്‍കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. സമരം ചെയ്യുന്ന കായിക താരങ്ങളുമായി ചര്‍ച്ചക്ക് തയാറാണ്. എന്നാല്‍, സമരത്തിന് മുന്‍പ് കായിക താരങ്ങള്‍ വിഷയം തന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടില്ല. സമരം ചെയ്താലും ഇല്ലെങ്കിലും യോഗ്യത ഉള്ളവര്‍ക്ക് നിയമനം ഉറപ്പാണെന്നും കായിക മന്ത്രി വ്യക്തമാക്കി.

ജോലി കിട്ടുന്നതുവരെ സമരം തുടരുമെന്ന് കായിക താരങ്ങൾ പ്രതികരിച്ചു. ജോലിക്കായി കാത്തിരിക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്നും പ്രായപരിധി കഴിയാറായെന്നും താരങ്ങൾ വ്യക്തമാക്കി. ചര്‍ച്ചക്ക് പല തവണ ശ്രമിച്ചിരുന്നു. കായിക താരങ്ങള്‍ക്ക് സംഘടനയുടെ ആവശ്യമില്ലെന്നും അവർ ചൂണ്ടിക്കാട്ടി.

അതേസമയം, വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന ആവശ്യവുമായി കായിക താരങ്ങൾ സെക്രട്ടറിയേറ്റിന് മുമ്പിൽ നടത്തുന്ന അനിശ്ചിതകാല സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു. ദേശീയ ഗെയിംസ് അടക്കമുള്ള മത്സരങ്ങളിൽ പങ്കെടുത്ത 50ലേറെ കായിക താരങ്ങളാണ് സമരരംഗത്തുള്ളത്.

ജോലി നൽകി കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങിയിട്ട് വരുന്ന ഡിസംബർ 21ന് ഒരു വർഷം തികയുകയാണ്. ജോലി നൽകിയെന്ന് വ്യക്തമാക്കി അന്നത്തെ കായിക മന്ത്രി ഇ.പി ജയരാജൻ ഫേസ്ബുക്ക് കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14539/appointments-will-be-made-to-eligible-sportspersons)