---
title: "തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാം"
english_title: "Thalassery indira gandhi election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14543/thalassery-indira-gandhi-election"
published_at: "2021-12-05T13:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ac6f24c9dad_Screenshot_20211205_131736_com.whatsapp.jpg"
keywords: []
---

# തലശ്ശേരി ഇന്ദിരാഗാന്ധി ആശുപത്രി ആര് ഭരിക്കും; സുധാകരനോ മമ്പറം ദിവാകരനോ, ഇന്നറിയാം

> **Lead Summary:** കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇത്തവണ ഇറക്കിയിരിക്കുന്നത്.

## Article Content

കണ്ണൂര്‍: വിവാദങ്ങള്‍ക്കൊടുവില്‍ തലശ്ശേരി ഇന്ധിരാഗാന്ധി ആശുപത്രി ഭരണ സമിതി തെരഞ്ഞെടുപ്പ് ഇന്ന്. കഴിഞ്ഞ മുപ്പത് വര്‍ഷമായി പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന മമ്പറം ദിവാകരനെ താഴെയിറക്കാനാണ് കെ സുധാകരന്‍ മുന്‍കൈയെടുത്ത് ഔദ്യോഗിക പാനലിനെ ഇത്തവണ ഇറക്കിയിരിക്കുന്നത്.

അയ്യായിരത്തി ഇരുന്നൂറ് വോട്ടര്‍മാരുള്ള സംഘത്തില്‍ ഡയറക്ടര്‍മാരായി എട്ടുപേരെ വീതമാണ് ഇരു പാനലും മത്സരിപ്പിക്കുക. തെരഞ്ഞെടുപ്പ് അട്ടിമറിക്കുന്നതിനായി കെ സുധാകരന്‍ ഗുണ്ടകളെയിറക്കുമെന്ന് മമ്പറം ദിവാകരന്‍ പരാതി ഉന്നയിച്ചിരുന്നു ഇകതിനെ തുടര്‍ന്ന് കര്‍ശന സുരക്ഷയോടെയാണ് തെരഞ്ഞെടുപ്പ് നടക്കുക. മമ്പറം ഇന്ദിരാഗാന്ധി പബ്ലിക് സ്‌കൂളില്‍ രാവിലെ പത്തുമണിമുതല്‍ വൈകിട്ട് നാലുവരെ വോട്ടിംഗ് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14543/thalassery-indira-gandhi-election)