---
title: "രണ്ടാമത് സംസ്ഥാനതല മാസ്റ്റേഴ്സ് മൺസൂൺ ഓപ്പൺ അത്‌ലറ്റിക് മീറ്റ് നടന്നു"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145481/kannur"
published_at: "2023-09-11T15:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fee75270f93_Screenshot_2023-09-11-15-37-07-50_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# രണ്ടാമത് സംസ്ഥാനതല മാസ്റ്റേഴ്സ് മൺസൂൺ ഓപ്പൺ അത്‌ലറ്റിക് മീറ്റ് നടന്നു

> **Lead Summary:** **കണ്ണൂർ**: ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് സംസ്ഥാനതല മാസ്റ്റേഴ്സ് മൺസൂൺ ഓപ്പൺ അത്‌ലറ്റിക് മീറ്റ് നടന്നു. മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

## Article Content

**കണ്ണൂർ**: ജില്ലാ മാസ്റ്റേഴ്സ് അത്‌ലറ്റ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ രണ്ടാമത് സംസ്ഥാനതല മാസ്റ്റേഴ്സ് മൺസൂൺ ഓപ്പൺ അത്‌ലറ്റിക് മീറ്റ് നടന്നു. മാങ്ങാട്ടുപറമ്പ കണ്ണൂർ യൂണിവേഴ്സിറ്റി സിന്തറ്റിക് സ്റ്റേഡിയത്തിൽ എം വിജിൻ എം എൽ എ ഉദ്ഘാടനം ചെയ്തു.

അഡ്വ. കെ വിജയകുമാർ അധ്യക്ഷത വഹിച്ചു. ഉദയകുമാർ ഷെട്ടി, ഡോ സുജ വിനോദ്, ഡോ വിൽസൺ വി എ അഡ്വ. പി പ്രഭാകരൻ, പി പി കൃഷ്ണൻ, തുടങ്ങിയവർ സംസാരിച്ചു.

30 വയസ്സിന് മുകളിൽ പ്രായമുള്ള 500ല്‍ പരം പുരുഷ വനിത കായികതാരങ്ങളാണ് മാസ്റ്റേഴ്സ് മൺസൂൺ ഓപ്പൺ അത്‌ലറ്റിക് മീറ്റിൽ പങ്കെടുത്തത്. അഞ്ചുവയസ് ഇടവിട്ടുള്ള ഗ്രൂപ്പുകളായി തിരിച്ചാണ് മത്സരം നടന്നത്.

മുൻ വർഷങ്ങളെ അപേക്ഷിച്ച് ഈ വർഷം ക്ഷണിക്കപ്പെട്ടിട്ടുള്ള നൂറിൽപരം പുരുഷ വനിതാ താരങ്ങൾ കേരളം ,ഹൈദരാബാദ്, തമിഴ്നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ മാസ്റ്റേഴ്സ് മൺസൂൺ മീറ്റിൽ പങ്കെടുക്കുന്നുണ്ട്. ട്രാക്ക് ഇവന്റിലും ഫീൽഡ് ഇവന്റിലുമായി റിലേ ഉൾപ്പെടെ 21 ഇനങ്ങളാണ് ഉള്ളത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145481/kannur)