---
title: "തലശ്ശേരി ഓണിയന്‍ ഹൈസ്‌കൂള്‍ 1986 ബാച്ചിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു"
english_title: "Thalaseri "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145508/thalaseri"
published_at: "2023-09-11T17:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64fefcbaddf1b_Screenshot_2023-09-11-17-07-23-28_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# തലശ്ശേരി ഓണിയന്‍ ഹൈസ്‌കൂള്‍ 1986 ബാച്ചിന്റെ നേതൃത്വത്തില്‍ ഓണാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **തലശ്ശേരി**: ഓണിയന്‍ ഹൈസ്‌കൂള്‍ 1986 ബാച്ചിന്റെ നേതൃത്വത്തില്‍ ആവണിപൂവ് എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി പാരീസ് പ്രസിഡന്‍സിയിലാണ് പരിപാടി നടന്നത്.

## Article Content

**തലശ്ശേരി**: ഓണിയന്‍ ഹൈസ്‌കൂള്‍ 1986 ബാച്ചിന്റെ നേതൃത്വത്തില്‍ ആവണിപൂവ് എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിച്ചു. തലശ്ശേരി പാരീസ് പ്രസിഡന്‍സിയിലാണ് പരിപാടി നടന്നത്.

സംഘാടക സമിതി കണ്‍വീനര്‍ ആമുഖ പ്രഭാഷണം നടത്തി. എം എ സുധീഷ് സ്വാഗതം പറഞ്ഞു. തുടര്‍ന്ന് ഗുരുവന്ദനം പരിപാടി നടന്നു. ഡോ മഞ്ജുള പൊയില്‍ നേതൃത്വം നല്‍കി.

അധ്യാപകരാിയ ശിവരാമന്‍ മാസ്റ്റര്‍ വിജയന്‍ മാസ്റ്റര്‍, ഗോപിനാഥന്‍ മാസ്റ്റര്‍, ഉത്തമന്‍ മാസ്റ്റര്‍, ബാലന്‍ മാസ്റ്റര്‍, ഗൗരി ടീച്ചര്‍, പ്രദീപ് ചൊക്ലി എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും നടന്നു. ശ്രീനിവാസന്‍, സി സി സന്ധ്യ, മനോജ്, അശോകന്‍, സുനില്‍ കുമാര്‍, മുഹമ്മദ് നിസാര്‍, സുശാന്ത്, പ്രകാശന്‍, രാമകൃഷ്ണന്‍, ആനന്ദ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145508/thalaseri)