---
title: " ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണവും ഫണ്ട് സ്വീകരണവും, ലോഗോ പ്രകാശനവും നടത്തി."
english_title: "Iritty Upazila Sastrotsavam organizing committee formed, fund reception and logo release. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145564/iritty-upazila-sastrotsavam-organizing-committee-formed-fund-reception-and-logo-release"
published_at: "2023-09-11T21:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ff3c95dc530_jklnjkknn.jpg"
keywords: []
---

#  ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണവും ഫണ്ട് സ്വീകരണവും, ലോഗോ പ്രകാശനവും നടത്തി.

> **Lead Summary:** **ഇരിട്ടി: **ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണവും ഫണ്ട് സ്വീകരണവും, ലോഗോ പ്രകാശനവും നടത്തി. കിളിയന്തറ സെന്റ്. തോമസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മീറ്റിങ്ങിൽ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പി രജനി അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ്‌ ശ്രീ വിനോദ് കുമാർ മീറ്റിംഗ് ഉൽഘാടനം ചെയ്തു. ശാസ്ത്രമേള ലോഗോ പായം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വി. പ്രമീള പ്രകാശനം ചെയ്തു. മേളയിലേക്കുള്ള ആദ്യ ഫണ്ട്‌ സഫീന എൻ നാലകത്തു ഇരിട്ടി ഉപജില്ലാ അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ ശ്രീ ബാബുരാജിനു കെ. എ ക്ക്‌ നൽകി. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വിനോദ് എം ജെ സ്വാഗത ഭാഷണം നടത്തി. സ്കൂൾ മാനേജർ വെരി. റവ. ഫാ. തോമസ് തയ്യിൽ അനുഗ്രഹ ഭാഷണം നടത്തി. ശ്രീ. അനിൽ എം. കൃഷ്ണൻ (പായം ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീ. സുരേഷ് പി. എൻ. (പി. ടി. എ പ്രസിഡന്റ്‌ ), കെ. പി. എസ്. ടി. എ. പ്രതിനിധി ശ്രീ കുര്യൻ സി. വി., കെ. എസ്. ടി. എ. പ്രതിനിധി ശ്രീ. ജയദേവൻ, എ. എച്ച് എസ്. ടി. എ.. പ്രതിനിധി ശ്രീ.. ബെന്നി എം. എം... എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ലൂക്കോസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ റോബിൻ ജോസഫ് വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിന് നേതൃത്വം നൽകി. ഹൈ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. ഷൈനി വി. സിറിയക് നന്ദിയും പറഞ്ഞു.

## Article Content

**ഇരിട്ടി: **ഇരിട്ടി ഉപജില്ലാ ശാസ്ത്രോത്സവം സംഘാടക സമിതി രൂപീകരണവും ഫണ്ട് സ്വീകരണവും, ലോഗോ പ്രകാശനവും നടത്തി. കിളിയന്തറ സെന്റ്. തോമസ് ഹൈ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന മീറ്റിങ്ങിൽ പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീമതി. പി രജനി അധ്യക്ഷത വഹിച്ചു. വൈസ്. പ്രസിഡന്റ്‌ ശ്രീ വിനോദ് കുമാർ മീറ്റിംഗ് ഉൽഘാടനം ചെയ്തു. ശാസ്ത്രമേള ലോഗോ പായം ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീമതി വി. പ്രമീള പ്രകാശനം ചെയ്തു. മേളയിലേക്കുള്ള ആദ്യ ഫണ്ട്‌ സഫീന എൻ നാലകത്തു ഇരിട്ടി ഉപജില്ലാ അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ ശ്രീ ബാബുരാജിനു കെ. എ ക്ക്‌ നൽകി. ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പൽ ശ്രീ. വിനോദ് എം ജെ സ്വാഗത ഭാഷണം നടത്തി. സ്കൂൾ മാനേജർ വെരി. റവ. ഫാ. തോമസ് തയ്യിൽ അനുഗ്രഹ ഭാഷണം നടത്തി. ശ്രീ. അനിൽ എം. കൃഷ്ണൻ (പായം ഗ്രാമ പഞ്ചായത്ത് മെമ്പർ), ശ്രീ. സുരേഷ് പി. എൻ. (പി. ടി. എ പ്രസിഡന്റ്‌ ), കെ. പി. എസ്. ടി. എ. പ്രതിനിധി ശ്രീ കുര്യൻ സി. വി., കെ. എസ്. ടി. എ. പ്രതിനിധി ശ്രീ. ജയദേവൻ, എ. എച്ച് എസ്. ടി. എ.. പ്രതിനിധി ശ്രീ.. ബെന്നി എം. എം... എൽ. പി സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ. ലൂക്കോസ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. ശ്രീ റോബിൻ ജോസഫ് വിവിധ കമ്മിറ്റികളുടെ രൂപീകരണത്തിന് നേതൃത്വം നൽകി. ഹൈ സ്കൂൾ ഹെഡ് മിസ്ട്രെസ് ശ്രീമതി. ഷൈനി വി. സിറിയക് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145564/iritty-upazila-sastrotsavam-organizing-committee-formed-fund-reception-and-logo-release)