---
title: "#kelakam | കേളകത്ത് ആൽമരം മുറിച്ചു മാറ്റി"
english_title: "Kelakam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145614/kelakam"
published_at: "2023-09-12T08:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffd8804567a_IMG-20230912-WA0005.jpg"
keywords: []
---

# #kelakam | കേളകത്ത് ആൽമരം മുറിച്ചു മാറ്റി

> **Lead Summary:** **കേളകം**: കേളകത്ത് ആൽമരം മുറിച്ചു മാറ്റി കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. കേളകം ബസ്റ്റാൻഡ് പരിസരത്ത് ഓട്ടോ തൊഴിലാളികൾ നട്ട ആൽമരമാണ് സാമൂഹ്യവിരുദ്ധർ മുറിച്ചു മാറ്റിയത്. ഇന്നു രാവിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഓട്ടോ തൊഴിലാളികളാണ് ആൽമരം മുറിച്ചുമാറ്റിയ നിലയിൽ കിടക്കുന്നത് കണ്ടത്. ഇത് മൂന്നാം തവണയാണ് കേളകം ബസ്റ്റാൻഡിലെ ആൽമരം മുറിച്ചു മാറ്റുന്നത്. മുൻപും സമാന രീതിയിൽ കേളകത്ത് ആൽമരം മുറിച്ചിരുന്നു. അന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.

## Article Content

**കേളകം**: കേളകത്ത് ആൽമരം മുറിച്ചു മാറ്റി കഴിഞ്ഞ ദിവസം രാത്രി ആയിരുന്നു സംഭവം. കേളകം ബസ്റ്റാൻഡ് പരിസരത്ത് ഓട്ടോ തൊഴിലാളികൾ നട്ട ആൽമരമാണ് സാമൂഹ്യവിരുദ്ധർ മുറിച്ചു മാറ്റിയത്. ഇന്നു രാവിലെ ഓട്ടോ സ്റ്റാൻഡിൽ എത്തിയ ഓട്ടോ തൊഴിലാളികളാണ് ആൽമരം മുറിച്ചുമാറ്റിയ നിലയിൽ കിടക്കുന്നത് കണ്ടത്. ഇത് മൂന്നാം തവണയാണ് കേളകം ബസ്റ്റാൻഡിലെ ആൽമരം മുറിച്ചു മാറ്റുന്നത്. മുൻപും സമാന രീതിയിൽ കേളകത്ത് ആൽമരം മുറിച്ചിരുന്നു. അന്ന് പഞ്ചായത്ത് സെക്രട്ടറി നൽകിയ കേസ് നിലനിൽക്കുന്നുണ്ട്.

രണ്ട് ദിവസം മുന്നേ ഓട്ടോ തൊഴിലാളികളുടെ നേതൃത്വത്തിൽ ഉപയോഗിച്ച് ഇരിപ്പിടവും നിർമ്മിച്ചിരുന്നു. പഞ്ചായത്ത് സ്ഥലത്ത് നട്ട ആൽമരം മുറിച്ചുമാറ്റിയതിൽ ശക്തമായി പ്രതിഷേധിക്കുന്നതായും ആൽമരം മുറിച്ച സാമൂഹവിരുദ്ധരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ഓട്ടോ തൊഴിലാളികൾ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145614/kelakam)