---
title: "#kanichar | കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' എന്ന ആശയത്തെ മുൻനിർത്തി മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശിൽപ്പശാലയും സംഘടിപ്പിച്ചു. "
english_title: "Kaichar"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145616/kaichar"
published_at: "2023-09-12T08:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64ffd9e860696_IMG-20230912-WA0006.jpg"
keywords: []
---

# #kanichar | കണിച്ചാർ ഗ്രാമപഞ്ചായത്തിൽ 'സുരക്ഷിതമാക്കാം പശ്ചിമഘട്ടം' എന്ന ആശയത്തെ മുൻനിർത്തി മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശിൽപ്പശാലയും സംഘടിപ്പിച്ചു. 

> **Lead Summary:** **കണിച്ചാർ**: ഗ്രാമപഞ്ചായത്തിൽ സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ആശയത്തെ മുൻനിർത്തി മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശിൽപ്പശാലയും സംഘടിപ്പിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്നു നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപ്പെടുത്തിയ മാപ്പത്തോൺ പദ്ധതിയുടെ മാപ്പ് അവതരണത്തിന് കണിച്ചാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

## Article Content

**കണിച്ചാർ**: ഗ്രാമപഞ്ചായത്തിൽ സുരക്ഷിതമാക്കാം പശ്ചിമഘട്ടം എന്ന ആശയത്തെ മുൻനിർത്തി മാപ്പത്തോൺ മാപ്പുകളുടെ പ്രദർശനവും ശിൽപ്പശാലയും സംഘടിപ്പിച്ചു. പശ്ചിമഘട്ട പ്രദേശങ്ങളോട് ചേർന്നു നിൽക്കുന്ന പഞ്ചായത്തുകളിലെ നീർച്ചാലുകളെ ഡിജിറ്റൽ രൂപത്തിൽ അടയാളപ്പെടുത്തിയ മാപ്പത്തോൺ പദ്ധതിയുടെ മാപ്പ് അവതരണത്തിന് കണിച്ചാർ ഗ്രാമപഞ്ചായത്തിൽ തുടക്കമായി.

ജില്ലയിൽ പശ്ചിമഘട്ടത്തോട് ചേർന്നിട്ടുള്ള 17 പഞ്ചായത്തുകളിലെ മുഴുവൻ നീച്ചാലുകളിലും ഡിജിറ്റൽ രൂപത്തിൽ മാപ്പ് ചെയ്തിട്ടുണ്ട്. ഓരോ പഞ്ചായത്തിലും അവതരണവും തുടർ പ്രവർത്തനങ്ങളും അവലോകനം ചെയ്യും. കണിച്ചാർ ഗ്രാമപഞ്ചായത്ത് ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ആന്റണി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്ത് സംസാരിച്ചു. കണിച്ചാർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാന്റി തോമസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ എൻ.ആർ.ഇ ജി ഓവർ സീയർ കെ. അഖിൽ, ലിസമ്മ മംഗലത്തിൽ, തോമസ് വടശ്ശേരി, നിഷാദ് മണത്തണ, ജയപ്രകാശ് തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145616/kaichar)