---
title: "#drugs| തലശ്ശേരിയിലെ സ്ഥിരമായ മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ"
english_title: "Regular drug dealers in Thalassery arrested with ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145659/regular-drug-dealers-in-thalassery-arrested-with-ganja"
published_at: "2023-09-12T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500018dabc14_Picsart_23-09-12_11-39-08-011.jpg"
keywords: []
---

# #drugs| തലശ്ശേരിയിലെ സ്ഥിരമായ മയക്കുമരുന്ന് വില്പനക്കാർ കഞ്ചാവുമായി അറസ്റ്റിൽ

> **Lead Summary:** **തലശ്ശേരി**: എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ സിയും പാർട്ടിയും ചേർന്ന് റെയീസ് എം പി,സിറാജ് എന്നിവരെ തലശ്ശേരി തിരുവങ്ങാട് നാഷണൽ ഹൈവേയിൽ നിന്നും ചാലിൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഉദ്ദേശം 75 മീറ്റർ മാറി ഇടതുവശത്തുള്ള ഗോപാൽ സൺസ് പായക്കച്ചവടം എന്ന ബോർഡ് വച്ച കടയുടെ മുൻവശം വെച്ച് 43ഗ്രാം കഞ്ചാവുമായി പിടികൂടി എൻഡിപിഎസ് കേസെടുത്തു.

## Article Content

**തലശ്ശേരി**: എക്സ്സൈസ് റേഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സെന്തിൽ കുമാർ സിയും പാർട്ടിയും ചേർന്ന് റെയീസ് എം പി,സിറാജ് എന്നിവരെ തലശ്ശേരി തിരുവങ്ങാട് നാഷണൽ ഹൈവേയിൽ നിന്നും ചാലിൽ ഭാഗത്തേക്ക് പോകുന്ന റോഡിൽ ഉദ്ദേശം 75 മീറ്റർ മാറി ഇടതുവശത്തുള്ള ഗോപാൽ സൺസ് പായക്കച്ചവടം എന്ന ബോർഡ് വച്ച കടയുടെ മുൻവശം വെച്ച് 43ഗ്രാം കഞ്ചാവുമായി പിടികൂടി എൻഡിപിഎസ് കേസെടുത്തു.

തലശ്ശേരി കടൽപ്പാലം കേന്ദ്രീകരിച്ച് സ്ഥിരമായി മയക്കുമരുന്നു വില്പന നടത്തുന്ന ഇവരെ അതി സാഹസികമായി എക്സൈസ് ഉദ്യോഗസ്ഥർ കീഴ്പ്പെടുത്തുകയായിരുന്നു. പ്രതിക്ക് ബഹു.തലശ്ശേരി ഐ എഫ് സി എം കോടതിയുടെ വാറണ്ട് നിലനിൽക്കുന്നതിനാൽ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി.

പാർട്ടിയിൽ സിവിൽ എക്സൈസ് ഓഫീസർമാരായ ബൈജേഷ് കെ, ഫൈസൽ വികെ, വനിത സി ഇ ഒ മാരായ ബീന എം, കാവ്യ സീനിയർ ഗ്രേഡ് എക്സ്സൈസ് ഡ്രൈവർ ബിനീഷ്. കെ എന്നിവർ ഉണ്ടായിരുന്നു. തലശ്ശേരി എക്സൈസ് കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ശക്തമായ എൻഫോഴ്സ്മെൻറ് പ്രവർത്തനത്തിൽ 15 ഓളം മയക്കുമരുന്ന് കേസുകളും അബ്കാരി കേസുകളും കണ്ടെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145659/regular-drug-dealers-in-thalassery-arrested-with-ganja)