---
title: "കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച പേരാവൂർ കുനിത്തല സ്വദേശിയുടെ സംസ്കാരം ഇന്ന് 3 മണിക്ക് "
english_title: "Accident"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145683/accident"
published_at: "2023-09-12T12:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6500103fa1e57_Picsart_23-09-12_12-45-46-961.jpg"
keywords: []
---

# കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച പേരാവൂർ കുനിത്തല സ്വദേശിയുടെ സംസ്കാരം ഇന്ന് 3 മണിക്ക് 

> **Lead Summary:** **കണ്ണൂർ**: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ കെ. ഷാജി യെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

## Article Content

**കണ്ണൂർ**: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ കെ. ഷാജി യെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്.

കണ്ണൂർ ഇ.എസ്.ഐ.യിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ജീവനക്കാരനാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തി മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.  തിവണ്ടി തട്ടി മരിച്ച പേരാവൂർ കുനിത്തലയിലെ കെ ഷാജിയുടെ മൃതദേഹം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടിലെത്തിക്കും സംസ്കാരം ഇന്ന് 3 മണിക്ക് തില്ലങ്കേരി ശാന്തിതീരം പൊതുശ്മശാനത്തിൽ നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145683/accident)