---
title: "സമ്പൂർണ്ണ വായനശാല ആൻഡ് ഗ്രന്ഥാലയ പ്രഖ്യാപനം സെപ്റ്റംബർ 13ന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145707/kuthuparamba"
published_at: "2023-09-12T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650019d94094e_Screenshot_2023-09-12-13-23-05-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# സമ്പൂർണ്ണ വായനശാല ആൻഡ് ഗ്രന്ഥാലയ പ്രഖ്യാപനം സെപ്റ്റംബർ 13ന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ 

> **Lead Summary:** **കൂത്തുപറമ്പ**: മുൻസിപ്പാലിറ്റി സമ്പൂർണ്ണ വായനശാല ആൻഡ് ഗ്രന്ഥാലയ പ്രഖ്യാപനം സെപ്റ്റംബർ 13ന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ വെച്ച് നടക്കും. ഡോക്ടർ വി ശിവദാസൻ എംപി ഉദ്ഘാടനം നിർവഹിക്കുമെന്ന് കൂത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വി സുജാത ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

**കൂത്തുപറമ്പ**: മുൻസിപ്പാലിറ്റി സമ്പൂർണ്ണ വായനശാല ആൻഡ് ഗ്രന്ഥാലയ പ്രഖ്യാപനം സെപ്റ്റംബർ 13ന് കൂത്തുപറമ്പ് ടൗൺ സ്ക്വയറിൽ വെച്ച് നടക്കും. ഡോക്ടർ വി ശിവദാസൻ എംപി ഉദ്ഘാടനം നിർവഹിക്കുമെന്ന് കൂത്തുപറമ്പ് മുൻസിപ്പാലിറ്റി ചെയർപേഴ്സൺ വി സുജാത ടീച്ചർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

കൂത്തുപറമ്പ് നഗരസഭയിലെ 28 ഓളം വാർഡുകളിലായി ആണ് വായനശാല ഗ്രന്ഥാലയമായി പ്രഖ്യാപനം നടത്തുന്നത്. അതിനു മുന്നോടിയായി കൂത്തുപറമ്പ് നഗരസഭയിൽ നിന്നും ആരംഭിച്ച് കൂത്തുപറമ്പ് ടൗൺ സ്ക്വയറിലേക്ക് വിളംബരജാഥ സംഘടിപ്പിക്കും.

കണ്ണൂർ സിറ്റി കമ്മീഷണർ അജിത് കുമാർ ഐപിഎസ് സമ്പൂർണ്ണ വായനശാല ഗ്രന്ഥാലയ പ്രഖ്യാപനം നടത്തും. വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ എംവി ശ്രീജ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145707/kuthuparamba)