---
title: "ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: വിചാരണ16ന് തുടങ്ങും"
english_title: "Aluva"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145713/aluva"
published_at: "2023-09-12T13:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65001ef5e8b14_images_(20).jpeg"
keywords: []
---

# ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതകം: വിചാരണ16ന് തുടങ്ങും

> **Lead Summary:** **കൊച്ചി**: ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഈ മാസം 16 ആം തിയതി തുടങ്ങും. ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നു പ്രതിഭാഗം വാദിച്ചു.

## Article Content

**കൊച്ചി**: ആലുവയിലെ 5 വയസ്സുകാരിയുടെ കൊലപാതക കേസിൽ വിചാരണ നടപടികൾ ഈ മാസം 16 ആം തിയതി തുടങ്ങും. ഇന്ന് കേസ് പരിഗണിച്ച എറണാകുളം പോക്സോ കോടതി പ്രതി അഫ്സക് ആലത്തിനെതിരെ ചുമത്തിയ വകുപ്പുകൾ നിലനിൽകുമോ എന്നതിൽ പ്രാഥമിക വാദം കേട്ടു. തട്ടി കൊണ്ട് പോകൽ, തെളിവ് നശിപ്പിക്കാൻ ശ്രമിക്കൽ, മൃതദേഹത്തോട് അനാദരവ് കാണിക്കൽ തുടങ്ങിയ വകുപ്പുകൾ നിലനിൽക്കില്ലെന്നു പ്രതിഭാഗം വാദിച്ചു.

ചുമത്തിയ പത്തു വകുപ്പുകളും നിലനിൽക്കുമെന്ന് പ്രോസീക്യൂഷൻ  വാദം അറിയിച്ചു. കേസ് പരിഗണിക്കുന്ന 16 തിയതി കുറ്റപത്രം പ്രതിയെ വായിച്ചു കേൾപ്പിച്ചു വിചാരണ നടപടികൾ തുടങ്ങും. വിചാരണയിൽ പ്രതിക്കും സാക്ഷികൾക്കുമായി പരിഭാഷ സഹായം നൽകാനും തീരുമാനം ആയി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145713/aluva)