---
title: "മാനന്തവാടി മെഡി.കോളജ് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം"
english_title: "Relatives protest in front of Mananthavadi Medical College Mortuary "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145807/relatives-protest-in-front-of-mananthavadi-medical-college-mortuary"
published_at: "2023-09-12T19:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65006ac7b5452_hvjbnlk.jpg"
keywords: []
---

# മാനന്തവാടി മെഡി.കോളജ് മോർച്ചറിക്ക് മുന്നിൽ ബന്ധുക്കളുടെ പ്രതിഷേധം

> **Lead Summary:** **വെള്ളമുണ്ട: **മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. ഇന്ന് രാവിലെയാണ് തങ്കച്ചനെ മരിച്ച നിലയിൽ കണ്ടത് വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചറായ തങ്കച്ചൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും ചിറപ്പുല്ല് മലയിലേക്ക് രാവിലെ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . കുടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. ഭാര്യ സുജ .മക്കൾ: അയോണ,അനോൾഡ്. 25 ലക്ഷം രൂപയും കുംടുംബത്തിലൊരാൾക്ക് ജോലിയും വേണമെന്നാവശ്യം വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം മതിയായ നഷ്ടപരിഹാരമല്ലന്ന് ബന്ധുക്കൾ പറഞ്ഞു . വൈകുന്നേരം ആറ് മണിയോടെ എത്തിയ തഹസിൽദാരും എ ഡി എമ്മും ബന്ധുക്കളുമായി ചർച്ച നടത്തുന്നുണ്ട്.

## Article Content

**വെള്ളമുണ്ട: **മതിയായ നഷ്ടപരിഹാരം പ്രഖ്യാപിക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന് ബന്ധുക്കൾ. ഇന്ന് രാവിലെയാണ് തങ്കച്ചനെ മരിച്ച നിലയിൽ കണ്ടത് വെള്ളമുണ്ട പുളിഞ്ഞാൽ ചിറപ്പുല്ല് മലയിലാണ് കാട്ടാനയുടെ ആക്രമണത്തിൽ വനംവകുപ്പ് താത്കാലിക വാച്ചറായ തങ്കച്ചൻ കൊല്ലപ്പെട്ടത്. ഇന്ന് രാവിലെ 11 ഓടെയാണ് സംഭവം. വെള്ളമുണ്ട ഫോറസ്റ്റ് സ്‌റ്റേഷനിൽ നിന്നും ചിറപ്പുല്ല് മലയിലേക്ക് രാവിലെ വിനോദ സഞ്ചാരികളുമായി പോകവേ തവളപ്പാറ മേഖലയിൽ വെച്ചാണ് കാട്ടാനയുടെ ആക്രമണമുണ്ടായത് . കുടെയുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ട് തിരികെ എത്തി വനപാലകരെ വിവരം അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് തങ്കച്ചനെ കണ്ടെത്തിയത്. ഭാര്യ സുജ .മക്കൾ: അയോണ,അനോൾഡ്. 25 ലക്ഷം രൂപയും കുംടുംബത്തിലൊരാൾക്ക് ജോലിയും വേണമെന്നാവശ്യം വാഗ്ദാനം ചെയ്ത അഞ്ചു ലക്ഷം മതിയായ നഷ്ടപരിഹാരമല്ലന്ന് ബന്ധുക്കൾ പറഞ്ഞു . വൈകുന്നേരം ആറ് മണിയോടെ എത്തിയ തഹസിൽദാരും എ ഡി എമ്മും ബന്ധുക്കളുമായി ചർച്ച നടത്തുന്നുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145807/relatives-protest-in-front-of-mananthavadi-medical-college-mortuary)