---
title: "മരിച്ച രണ്ട് രോ​ഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. "
english_title: "Health Minister Veena George said that four Nipah positive cases have been confirmed in the state so far, including two patients who have died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145848/health-minister-veena-george-said-that-four-nipah-positive-cases-have-been-confirmed-in-the-state-so-far-including-two-patients-who-have-died"
published_at: "2023-09-12T21:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65008f8b8ce26_fgdfgjjg.jpg"
keywords: []
---

# മരിച്ച രണ്ട് രോ​ഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. 

> **Lead Summary:** **കോഴിക്കോട്: **മരിച്ച രണ്ട് രോ​ഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

## Article Content

**കോഴിക്കോട്: **മരിച്ച രണ്ട് രോ​ഗികൾ ഉൾപ്പെടെ സംസ്ഥാനത്ത് ഇതുവരെ നാല് നിപ പോസിറ്റിവ് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോ​ഗ്യമന്ത്രി വീണാ ജോർജ്. പുണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള പരിശോധന ഫലം ലഭിച്ചതിന് പിന്നാലെ കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി. ഇന്നലെ അഞ്ച് പേരുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.

ഇതിൽ മൂന്ന് സാമ്പിളുകൾ പോസിറ്റിവാണ്. ഓഗസ്റ്റ് 30ന് മരിച്ച രോഗി ഉള്‍പ്പെടെ നിലവില്‍ സംസ്ഥാനത്ത് നാല് പോസിറ്റിവ് കേസുകളാണ് ഉണ്ടായിരിക്കുന്നത്. അയച്ച സാമ്പിളുകളിൽ ആദ്യം മരിച്ച ബന്ധുക്കൾ ഉള്‍പ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ചികിത്സയിലുള്ള നാലുപേരില്‍ ഒമ്പത് വയസ്സുള്ള കുട്ടിയും മരിച്ച വ്യക്തിയുടെ ഭാര്യാസഹോദരനും പോസിറ്റിവ് ആണ്.

ഇതിന്റെ അര്‍ത്ഥം ആദ്യം മരിച്ച വ്യക്തിയും പോസിറ്റിവാണെന്നാണ്. ആദ്യം മരിച്ച വ്യക്തിയുടെ നാല് വയസ്സുള്ള മകളും സഹോദരന്റെ പത്ത് മാസം പ്രായമുള്ള കുഞ്ഞും നെഗറ്റിവാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145848/health-minister-veena-george-said-that-four-nipah-positive-cases-have-been-confirmed-in-the-state-so-far-including-two-patients-who-have-died)