---
title: "അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145871/applynow"
published_at: "2023-09-13T06:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501047d9d2e4_images.png"
keywords: []
---

# അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയാണ് വിവിധ ഘടക പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുളള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19ന് വൈകീട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340.

## Article Content

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന സുഭിക്ഷ കേരളം ജനകീയ മത്സ്യകൃഷി പദ്ധതിയുടെ വിവിധ ഘടക പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ മത്സ്യകൃഷി, ഓരുജല കുളങ്ങളിലെ പൂമീന്‍, കരിമീന്‍, ചെമ്മീന്‍ കൃഷി, പിന്നാമ്പുറ കരിമീന്‍/ വരാല്‍ വിത്തുല്‍പാദന യൂണിറ്റ് എന്നിവയാണ് വിവിധ ഘടക പദ്ധതികള്‍. എല്ലാ പദ്ധതികളുടെയും നിശ്ചിത മാതൃകയിലുളള അപേക്ഷ കണ്ണൂര്‍, തലശ്ശേരി, അഴീക്കോട്, മാടായി എന്നീ മത്സ്യഭവന്‍ ഓഫീസുകളില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ അനുബന്ധ രേഖകള്‍ സഹിതം സെപ്റ്റംബര്‍ 19ന് വൈകീട്ട് നാല് മണി വരെ ബന്ധപ്പെട്ട ഓഫീസുകളില്‍ സ്വീകരിക്കും. ഫോണ്‍: 0497 2732340.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145871/applynow)