---
title: "ഉളിക്കല്ലിൽ എസ് ഐ ക്ക് നേരെ കൈയ്യേറ്റം"
english_title: "Ulikal "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/145961/ulikal"
published_at: "2023-09-13T11:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501526d79172_Picsart_23-09-13_11-37-31-451.jpg"
keywords: []
---

# ഉളിക്കല്ലിൽ എസ് ഐ ക്ക് നേരെ കൈയ്യേറ്റം

> **Lead Summary:** **ഉളിക്കൽ:** ഉളിക്കൽ ബസ് സ്റ്റാന്റിന് സമീപം യുവാക്കൾ ബഹളം വയ്ക്കുന്നതിന് ഇടയിൽ വിവരം അറിഞ് അന്വേഷിക്കാൻ എത്തിയ ഉളിക്കൽ എസ് ഐ കെ.കെ. ശശീന്ദ്രൻനെ കൈയ്യേറ്റംചെയ്തു . ഉളിക്കൽ ടൗണിൽ ബസ്റ്റാന്റിൽ ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ ആണ് സംഭവം.

## Article Content

**ഉളിക്കൽ:** ഉളിക്കൽ ബസ് സ്റ്റാന്റിന് സമീപം യുവാക്കൾ ബഹളം വയ്ക്കുന്നതിന് ഇടയിൽ വിവരം അറിഞ് അന്വേഷിക്കാൻ എത്തിയ ഉളിക്കൽ എസ് ഐ കെ.കെ. ശശീന്ദ്രൻനെ കൈയ്യേറ്റംചെയ്തു . ഉളിക്കൽ ടൗണിൽ ബസ്റ്റാന്റിൽ ചൊവ്വാഴ്ച വൈകുന്നേരം 7 മണിയോടെ ആണ് സംഭവം.

നുച്യാട് സ്വദേശികളായ പി. നൗഷാദ് (34), അബ്‍ദുൾ റസാക്ക് 947) എന്നിവരാണ് പൊലീസിനെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചത് അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസ് എടുത്തത്.

രാത്രി മുഴുവൻ ലഹരിയിൽ വലം വെച്ച യുവാക്കളെ ഇന്നലെത്തന്നെ വൈദ്യപരിശോധനക്ക് ഹാജരാക്കിയിരുന്നു. ഇന്ന് പ്രതികളെ കോടതിൽ ഹാജരാക്കും. അക്രമത്തിൽ പരിക്കേറ്റ എസ് ഐ കെ.കെ ശശീന്ദ്രന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസ്.

 ബസ്റ്റാൻഡ് പരിസരത്തു ബഹളം വെച്ച പ്രതികളെ ചോദ്യം ചെയ്യാൻ എത്തിയ എസ് ഐയെ ചീത്ത വിളിക്കുകയും രണ്ട് പേരും ചേർന്ന് ആക്രമിക്കുകയും ആയിരുന്നു. നാട്ടുകാരും പോലീസും ചേർന്നാണ് അക്രമാസക്തരായ പ്രതികളെ കീഴ്പ്പെടുത്തിയത്. അക്രമത്തിൽ പരിക്കേറ്റ എസ് ഐ ഇരിട്ടി താലൂക്കാശുപത്രിയിൽ ചികിത്സ തേടി.

കഴിഞ്ഞ ദിവസം രാത്രിയിൽ കോക്കാട് ടൗണിൽ ആയുധങ്ങളുമായി എത്തി ആക്രമണം നടത്തിയ കേസിലെ പ്രതിയുടെ സഹോദരൻ ആണ് ഇന്നലെ പോലീസിനെ ആക്രമിച്ച കേസിൽ പോലീസ് അറസ്റ്റു ചെയ്തതിൽ ഒരാൾ.

യുവാക്കളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം വ്യാപകമായതോടെ പൊലീസിന് പോലും നിയന്ത്രിക്കാൻ കഴിയാത്ത വിധം പ്രതികൾ അക്രമകാരികൾ ആകുന്നതും നിത്യ സംഭവം ആണ്.ഇന്നലെ അറസ്റ്റ്ചെയ്ത പ്രതികൾ ഇന്ന് രാവിലെയാണ് സാധാരണ നിലയിലേക്ക് തിരികെ വന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/145961/ulikal)