---
title: "#PPMukundan  | ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്കാരം നാളെ മണത്തണയിൽ "
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146005/manathana"
published_at: "2023-09-13T13:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65016d4b87607_Screenshot_2023-09-13-13-26-33-27_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# #PPMukundan  | ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്കാരം നാളെ മണത്തണയിൽ 

> **Lead Summary:**  **മണത്തണ**: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും. മൃതദേഹം കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലും തൃശൂർ,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദർശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മണത്തണയിലെ വീട്ടിലെത്തിക്കും.

## Article Content

 **മണത്തണ**: അന്തരിച്ച മുതിർന്ന ബി.ജെ.പി നേതാവ് പി.പി. മുകുന്ദന്റെ സംസ്കാരം വ്യാഴാഴ്ച നടക്കും. മൃതദേഹം കൊച്ചിയിലെ ആർ.എസ്.എസ് കാര്യാലയത്തിലും തൃശൂർ,തലശേരി എന്നിവിടങ്ങളിലും ഇന്ന് പൊതുദർശനത്തിന് വെക്കും. വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ കമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിന് ശേഷം ഉച്ചയോടെ മണത്തണയിലെ വീട്ടിലെത്തിക്കും.

വൈകിട്ടോടെ മണത്തണ തറവാട്ട് ശ്മശാനത്തിലാണ് സംസ്കാരം. ബി.ജെ.പിയുടെ ദക്ഷിണേന്ത്യയിലെ മുൻ സംഘടനാ സെക്രട്ടറിയായിരുന്നു മുകുന്ദൻ. ആർ.എസ്.എസിന്റെ പ്രാന്ത സമ്പർക്ക പ്രമുഖായും പ്രവർത്തിച്ചിരുന്നു.

മണത്തണയിലെ പരേതനായ നടുവിൽ കൃഷ്ണൻ നായരുടേയും, കുളങ്ങരത്ത് കല്യാണി അമ്മയുടേയും മകനാണ്. സഹോദരങ്ങൾ :- ഗണേശൻ (റിട്ട. ഹെഡ് മാസ്റ്റർ വേക്കളം യു.പി.സ്കൂൾ ), ചന്ദ്രൻ, പരേതനായ കുഞ്ഞിരാമൻ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146005/manathana)