---
title: "യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു."
english_title: "A nursing student who was hacked by a young man has died. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146106/a-nursing-student-who-was-hacked-by-a-young-man-has-died"
published_at: "2023-09-13T20:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501cc7f01620_ukhjbnuygij.jpg"
keywords: []
---

# യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു.

> **Lead Summary:** **പെരുമ്പാവൂര്‍: **രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനുവാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

## Article Content

**പെരുമ്പാവൂര്‍: **രായമംഗലത്ത് യുവാവ് വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി മരിച്ചു. രായമംഗലം മുരിങ്ങാമ്പിള്ളിയില്‍ അല്‍ക്ക അന്ന ബിനുവാണ് ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ബുധനാഴ്ച മരിച്ചത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി കഴിഞ്ഞ ഏഴു ദിവസമായി അതിതീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഇരിങ്ങോള്‍ സ്വദേശിയായ ബേസില്‍ പെണ്‍കുട്ടിയെ വീട്ടില്‍ക്കയറി വെട്ടിപരിക്കേല്‍പ്പിച്ചത്. കൃത്യത്തിന് പിന്നാലെ പ്രതി ബേസിലിനെ സ്വന്തം വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്ക്ക് വാക്കത്തിയുമായി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ക്രൂരമായാണ് ആക്രമിച്ചത്. അല്‍ക്കയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മുത്തച്ഛനും മുത്തശ്ശിക്കും വെട്ടേറ്റിരുന്നു. പിന്നാലെ വാക്കത്തി ഉപേക്ഷിച്ച് സ്ഥലത്തുനിന്ന് രക്ഷപ്പെട്ട പ്രതി, സ്വന്തം വീട്ടിലെത്തി ജീവനൊടുക്കുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146106/a-nursing-student-who-was-hacked-by-a-young-man-has-died)