---
title: "ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു"
english_title: "Omicron spread in more states"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14611/omicron-spread-in-more-states"
published_at: "2021-12-06T07:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad6f4b387a7_images - 2021-12-05T175736.107.jpeg"
keywords: []
---

# ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തു

> **Lead Summary:** ന്യൂഡൽഹി : രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്സിനും, കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച്‌ വിദഗ്ധ സമിതി ചര്‍ച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുന്‍പോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

## Article Content

ന്യൂഡൽഹി : രാജ്യത്ത് കൂടുതല്‍ പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.ഒമിക്രോണ്‍ കൂടുതല്‍ സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തില്‍ മൂന്നാം ഡോസ് വാക്സിനും, കുട്ടികളുടെ വാക്സിനേഷനും സംബന്ധിച്ച്‌ വിദഗ്ധ സമിതി ചര്‍ച്ച നടത്തിയേക്കും.ഒട്ടുമിക്ക സംസ്ഥാനങ്ങളും ഈ രണ്ട് ആവശ്യങ്ങളും മുന്‍പോട്ട് വച്ചിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദ്ദേശത്തിന്‍റെ അടിസ്ഥാനത്തിലാകും സര്‍ക്കാര്‍ തീരുമാനമെടുക്കുക.

അതേ സമയം ദില്ലിയിലും രാജസ്ഥാനിലുമുള്ള ഒമിക്രോണ്‍ ബാധിതരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് സര്‍ക്കാര്‍ ആവര്‍ത്തിച്ചു.രണ്ടിടങ്ങളിലായി 10 പേരാണ് ചികിത്സയിലുള്ളത്. ഇന്നലെ ഏഴ് പേര്‍ക്ക് കൂടി ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ മഹാരാഷ്ട്രയില്‍ അതീവ ജാഗ്രത തുടരുകയാണ്.

ജനിതക ശ്രേണീ പരിശോധന പൂര്‍ത്തിയാക്കിയ കൂടുതല്‍ പേരുടെ ഫലം ഇന്ന് പുറത്ത് വന്നേക്കും.ഒമിക്രോണ്‍ സ്ഥഇരീകരിച്ച നാലുപേര്‍ വിദേശത്തുനിന്ന് എത്തിയവരാണ്. അവരുമായി സമ്ബര്‍ക്കത്തില്‍ വന്നവരാണ് മറ്റ് മൂന്നു പേര്‍.

ഇവരില്‍ 6 പേര്‍ പിംപ്രിചിന്‍ച്വാദില്‍ നിന്നുള്ളവരാണ് .ഒരാള്‍ പൂനെയില്‍ നിന്നാണ്. പിംപ്രി ചിന്‍ച്വാദില്‍ രോഗം സ്ഥിരീകരിച്ചത് നൈജീരിയയില്‍ നിന്നെത്തിയ മൂന്നുപേര്‍ക്കും അവരുമായി സമ്ബര്‍ക്കം ഉണ്ടായ മൂന്നുപേര്‍ക്കുമാണ്. 45 വയസുള്ള ഇന്ത്യന്‍ വംശജയായ നൈജീരിയന്‍ പൗര, അവരുടെ പന്ത്രണ്ടും പതിനെട്ടും വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കാണ് ഒമിക്രോണ്‍. സഹോദരനെ കാണാന്‍ വേണ്ടി നവംബര്‍ 24 നാണ് എത്തിയത്. 45 വയസ്സുള്ള സഹോദരന്‍ അദ്ദേഹത്തിന്‍റെ 7, ഒന്നര വയസ്സുള്ള രണ്ട് പെണ്‍മക്കള്‍ എന്നിവര്‍ക്കും രോഗം സ്ഥിരീകരിച്ചു. സമ്ബര്‍ക്കത്തില്‍ ഉണ്ടായിരുന്ന 13 പേരുടെ സാമ്ബിള്‍ ആണ് പരിശോധിച്ചത്. ‌

പൂനെയില്‍ രോഗം സ്ഥിരീകരിച്ചയാള്‍ നവംബര്‍ 18 മുതല്‍ 25 വരെ ഫിന്‍ലണ്ട് സന്ദര്‍ശിച്ചിരുന്നു. 29ന് ചെറിയ രോഗലക്ഷണങ്ങള്‍ കണ്ടതോടെ സാമ്ബിള്‍ പരിശോധിക്കുകയായിരുന്നു. ഇപ്പോള്‍ ആരോഗ്യനില തൃപ്തികരമാണ്. മഹാരാഷ്ട്രയിലെ താനെയില്‍ ഒമിക്രോണ്‍ സ്ഥിരീകരിച്ചയാള്‍ വാക്സീനെടുത്തിരുന്നില്ല. എന്നാല്‍ ഇദ്ദേഹവുമായി സമ്ബര്‍ക്കത്തില്‍ വന്നവര്‍ക്കാര്‍ക്കും രോഗമില്ല.

ജയ്പൂരിലെ ഒരു കുടുംബത്തിലെ 9 പേര്‍ക്കാണ് പുതിയ വകഭേദം സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കയില്‍നിന്ന് കഴിഞ്ഞ 15 ന് എത്തിയ കുടുംബത്തിനാണ് വൈറസ് ബാധ.

ഒമിക്രോണ്‍ പശ്ചാത്തലത്തില്‍ കര്‍ണാടക മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന് ചേരുകയാണ്.ബംഗളൂരുവില്‍ ആണ് യോ​ഗം. ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ 10 പേര്‍ക്കായി തെരച്ചില്‍ തുടരുകയാണ്.

ബംഗളൂരുവില്‍ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ച പശ്ചാത്തലത്തില്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരുമെന്നാണ് സര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. ഗുജറാത്തില്‍ ഒമിക്രോണ്‍ ബാധിതനായ 72കാരന്‍റെ സമ്ബര്‍ക്കപട്ടികയിലെ മുഴുവന്‍ പേരെയും കണ്ടെത്താനായിട്ടില്ല. ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടന്ന വിദേശ മെഡിക്കല്‍ കോണ്‍ഫറന്‍സില്‍ നിന്ന് 46കാരനായ ഡോക്ടര്‍ക്ക് ഒമിക്രോണ്‍ ബാധിച്ചെന്നാണ് നിഗമനം. സര്‍ക്കാരിനെ അറിയിക്കാതെ നടത്തിയ കോണ്‍ഫറന്‍സില്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വേ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ പങ്കെടുത്തുിരുന്നു. കോണ്‍ഫറന്‍സില്‍ പങ്കെടുത്തവര്‍ മാളുകളും റസ്റ്റോറന്‍റുകളും സന്ദര്‍ശിച്ചു. 46 കാരനായ ഡോക്ടറുടേതടക്കം സമ്ബര്‍ക്ക പട്ടിക വിപുലീകരിക്കുമ്ബോള്‍ ആയിരത്തിലേറെ പേരെ നിരീക്ഷിക്കേണ്ടിവരും. ദക്ഷിണാഫ്രിക്കന്‍ സ്വദേശിക്ക് ദുബായിലേക്ക് മടങ്ങാന്‍ വ്യാജ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ സ്വകാര്യ ലാബ് സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് അടച്ചുപൂട്ടി.

ദില്ലിയിലടക്കം ഒമിക്രോണ്‍ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പരിശോധന വാക്സിനേഷന്‍ നിരക്കുകള്‍ ആരോഗ്യമന്ത്രാലയം അവലോകനം ചെയ്യും. കൂടുതല്‍ യാത്രക്കാര്‍ എത്തുന്ന സാഹചര്യത്തില്‍ വിമാനത്താവളങ്ങളിലെ പരിശോധന കൗണ്ടറുകളുടെ എണ്ണം കൂട്ടണമെന്ന ആവശ്യവും കേന്ദ്രത്തിന് മുന്നിലുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14611/omicron-spread-in-more-states)