---
title: "സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. "
english_title: "The youth was caught with 300 grams of ganja, which he had hidden in the secret compartment of the scooter. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146140/the-youth-was-caught-with-300-grams-of-ganja-which-he-had-hidden-in-the-secret-compartment-of-the-scooter"
published_at: "2023-09-13T22:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6501f12e7385c_dfgghfxcnmj.jpg"
keywords: []
---

# സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. 

> **Lead Summary:** **മരക്കടവ്: **വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ഹരിനന്ദനനും സംഘവും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. നമ്പ്യാര്‍കുന്ന് പുളിക്കല്‍ വീട്ടില്‍ നൗഫല്‍ ആണ് പിടിയിലായത്.സുല്‍ത്താന്‍ ബത്തേരി, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ഇയാള്‍.കഞ്ചാവ് കടത്താനുപയോഗിച്ച കെ.എല്‍ 73 എ 896 നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

## Article Content

**മരക്കടവ്: **വയനാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി.ആര്‍ ഹരിനന്ദനനും സംഘവും കേരള എക്‌സൈസ് മൊബൈല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റും സംയുക്തമായി മരക്കടവ് ഭാഗത്ത് നടത്തിയ വാഹന പരിശോധനയ്ക്കിടെ സ്‌കൂട്ടറിന്റെ രഹസ്യ അറയില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന 300 ഗ്രാം കഞ്ചാവുമായി യുവാവിനെ പിടികൂടി. നമ്പ്യാര്‍കുന്ന് പുളിക്കല്‍ വീട്ടില്‍ നൗഫല്‍ ആണ് പിടിയിലായത്.സുല്‍ത്താന്‍ ബത്തേരി, നമ്പ്യാര്‍കുന്ന് എന്നിവിടങ്ങളില്‍ കഞ്ചാവ് എത്തിച്ച് വില്‍പ്പന നടത്തുന്ന പ്രധാന കണ്ണികളില്‍ ഒരാളാണ് ഇയാള്‍.കഞ്ചാവ് കടത്താനുപയോഗിച്ച കെ.എല്‍ 73 എ 896 നമ്പര്‍ ഹോണ്ട ഡിയോ സ്‌കൂട്ടറും കസ്റ്റഡിയിലെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146140/the-youth-was-caught-with-300-grams-of-ganja-which-he-had-hidden-in-the-secret-compartment-of-the-scooter)