---
title: "തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. "
english_title: "Died because of honeybee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14615/died-because-of-honeybee"
published_at: "2021-12-06T07:55:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad74be82587_images - 2021-12-06T075557.474.jpeg"
keywords: []
---

# തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. 

> **Lead Summary:** വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്.

## Article Content

വയനാട്; തേനീച്ചയുടെ കുത്തേറ്റ് വയോധികന്‍ മരിച്ചു. വയനാട് പനമരം ചോമാടിയിലാണ് സംഭവമുണ്ടായത്.

ചോമാടി മുട്ടത്തില്‍ സ്വദേശി യാക്കോബാണ് മരിച്ചത്. ഒരാള്‍ക്ക് തേനീച്ചയുടെ കുത്തേറ്റ് പരുക്കേറ്റു.

മരത്തിന് മുകളിലുണ്ടായിരുന്ന തേനീച്ച കൂട് പരുന്ത് കൊത്തിയിളക്കുകയായിരുന്നു. തേനീച്ചകള്‍ ഇളകി യാക്കോബിനെ കുത്തി പരിക്കേല്‍പ്പിച്ചു. യാക്കോബിനെ മീനങ്ങാടി സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവ സമയം ഇതുവഴി ബൈക്കില്‍ പോവുകയായിരുന്ന നാദാപുരം സ്വദേശി കൃഷ്ണദാസിനും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14615/died-because-of-honeybee)