---
title: "#wayanad | വയനാട് ജില്ലയിലെ സി.ബി.എസ്.ഇ. കലോത്സവത്തിൻ്റെ ആദ്യഘട്ട മത്സരങ്ങൾ ഈ മാസം 15,16 തീയതികളിൽ നടക്കും "
english_title: "Wayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146177/wayanad"
published_at: "2023-09-14T09:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65027e8c7de89_IMG-20230914-WA0008.jpg"
keywords: []
---

# #wayanad | വയനാട് ജില്ലയിലെ സി.ബി.എസ്.ഇ. കലോത്സവത്തിൻ്റെ ആദ്യഘട്ട മത്സരങ്ങൾ ഈ മാസം 15,16 തീയതികളിൽ നടക്കും 

> **Lead Summary:** വയനാട് ജില്ലയിലെ സി.ബി.എസ്.ഇ. കലോത്സവത്തിൻ്റെ ആദ്യഘട്ട മത്സരങ്ങൾ ഈ മാസം 15,16 തിയതികളിൽ മുട്ടിൽ ഡബ്ല്യു.എം..ഒ. ഇംഗ്ലീഷ് അക്കാദമിയിൽ നടക്കുമെന്ന് സഹോദയ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

വയനാട് ജില്ലയിലെ സി.ബി.എസ്.ഇ. കലോത്സവത്തിൻ്റെ ആദ്യഘട്ട മത്സരങ്ങൾ ഈ മാസം 15,16 തിയതികളിൽ മുട്ടിൽ ഡബ്ല്യു.എം..ഒ. ഇംഗ്ലീഷ് അക്കാദമിയിൽ നടക്കുമെന്ന് സഹോദയ ഭാരവാഹികൾ കൽപ്പറ്റയിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ജില്ലയിലെ 25 സി.ബി.എസ്.ഇ. സ്കൂളുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. സെപ്റ്റംബർ 15-ന് രാവിലെ പതിനൊന്ന് മണിക്ക് സൗത്ത് വയനാട് ഡി.എഫ്.ഒ. എ .ഷജ്ന ഉദ്ഘാടനം ചെയ്യും. വയനാട് ജില്ലാ സഹോദയ സ്കൂൾ കോംപ്ലക്സിൻ്റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായതായും ഇവർ പറഞ്ഞു. സഹോദയ പ്രസിഡണ്ട് സ്വീറ്റ ജോസ്, സെക്രട്ടറി ഡോ.സി.എ.ബീന, ജില്ലാ കോഡിനേറ്റർ സ്മിത പി.കൃഷ്ണൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146177/wayanad)