---
title: "#mananthavadi | ആദിവാസി കോളനികളിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം വേണം: ആദിവാസി കോൺഗ്രസ് "
english_title: "Mananthavadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146179/mananthavadi"
published_at: "2023-09-14T09:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502813a42266_IMG-20230914-WA0010.jpg"
keywords: []
---

# #mananthavadi | ആദിവാസി കോളനികളിലെ ദുരൂഹ മരണങ്ങളിൽ അന്വേഷണം വേണം: ആദിവാസി കോൺഗ്രസ് 

> **Lead Summary:** **മാനന്തവാടി**: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസ്വാഭാവിക മരണങ്ങൾ കൂടിവരികയാണ്. യവനാർകുളം, മുതിരേരി കുളത്താട, ഒരപ്പ് പ്രദേശങ്ങൾ കേന്ദ്രികരിച്ച് സുലഭമായി അനധികൃതമദ്യം വിൽപ്പന വ്യാപകമാണ്. യഥാർത്ഥ വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് മദ്യം വിൽക്കുന്നത്. പലകോളനിയിലെയും പുരുഷൻമാർ മദ്യത്തിന് അടിമകളായിരിക്കയാണ്.

## Article Content

**മാനന്തവാടി**: തവിഞ്ഞാൽ ഗ്രാമ പഞ്ചായത്തിലെ വിവിധ ആദിവാസി കോളനികളിൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസ്വാഭാവിക മരണങ്ങൾ കൂടിവരികയാണ്. യവനാർകുളം, മുതിരേരി കുളത്താട, ഒരപ്പ് പ്രദേശങ്ങൾ കേന്ദ്രികരിച്ച് സുലഭമായി അനധികൃതമദ്യം വിൽപ്പന വ്യാപകമാണ്. യഥാർത്ഥ വിലയുടെ മൂന്നിരട്ടി വിലയ്ക്കാണ് മദ്യം വിൽക്കുന്നത്. പലകോളനിയിലെയും പുരുഷൻമാർ മദ്യത്തിന് അടിമകളായിരിക്കയാണ്.

തലപ്പുഴ പോലീസിന് മദ്യം വിൽപ്പനക്കരെ കുറിച്ച് അറിയാമെങ്കിലും ഭാഗികമായുള്ള പോലീസ് ഇടപെടൽ മാത്രമേയുള്ളു. പോലിസിൽ വിവരം അറിയിച്ചാൽ തൽക്ഷണം മദ്യവിൽപ്പനക്കാർ വിവരമറിയുന്ന സ്ഥിതിയാണുള്ളതെന്ന് ആദിവാസി കോൺഗ്രസ് ‌തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റിയും സംരക്ഷണസമിതിയും വാർത്ത സമ്മേളനത്തിൽ അരോപിച്ചു.

യവനാർകുളം അക്കപ്പടിക്കൽ പണിയ കോളനി, പുളിഞ്ഞാൽ പണിയ കോളനി, കാവുങ്കൽ കോളനികളിൽ അടുത്തകാലത്ത് നടന്ന മരണങ്ങൾ സംബന്ധിച്ച് ഉന്നതതലത്തിൽ അന്വേഷണം നടത്തണം.

വ്യാജമദ്യ വിൽപ്പന്നക്കാർക്ക് എതിരെ കൊലക്കുറ്റത്തിന് കേസ് എടുക്കണം.. ഇക്കാര്യത്തിൽ പോലിസ്, എക്സൈസ്, ട്രൈബൽ വകുപ്പിന്റെ  ഇടപെടൽ വേണം. പഞ്ചായത്തിലെ ഇതര കോളനികളിലും സ്ഥിതി വ്യത്യസ്തമല്ല. എല്ലാ കോളനികളിലും അന്വേഷണം വേണം. അനധികൃത മദ്യവിൽപനക്കാർക്ക് എതിരെ കർശന നടപടി വേണമെന്നും ഇവരെ സഹാ യിക്കുന്ന ഉദ്യോഗസ്ഥർക്ക് എതിരെയും നടപടി വേണം. അധികൃതർ ശക്തമായ നടപടി സ്വീകരിച്ചില്ലങ്കിൽ സമരപരിപാടികൾ നടത്തുന്നതിന് തയ്യാറാകുമെന്ന് നേതാക്കൾ പറഞ്ഞു. ആദിവാസി കോൺഗ്രസ് തവിഞ്ഞാൽ പഞ്ചായത്ത് കമ്മറ്റി പ്രസിഡൻ്റ് ഗ്രാമപഞ്ചായത്ത് മെമ്പറുമായ സുരേഷ് പാലോട്ട്, പഞ്ചായത്ത് മെമ്പർ ജോണി മറ്റത്തിലാനി എന്നിവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146179/mananthavadi)