---
title: "പിതാവ്‌ മകനേയും കുടുംബത്തേയും തീകൊളുത്തിയതിന് ശേഷം വിഷം കഴിച്ചു; എല്ലാവരുടേയും നില ഗുരുതരം"
english_title: "Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146193/thrissur"
published_at: "2023-09-14T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502937dda87f_n537583354169466757437318d7dff42770f8bfe0465c514e17e1632726be8a89a157c674f06e61c1c06a1b.jpg"
keywords: []
---

# പിതാവ്‌ മകനേയും കുടുംബത്തേയും തീകൊളുത്തിയതിന് ശേഷം വിഷം കഴിച്ചു; എല്ലാവരുടേയും നില ഗുരുതരം

> **Lead Summary:** **തൃശൂര്‍**: തൃശൂര്‍ ചിറക്കേക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു.

## Article Content

**തൃശൂര്‍**: തൃശൂര്‍ ചിറക്കേക്കോട് പിതാവ് മകനേയും കുടുംബത്തേയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തിയതിന് ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ചു.

ചിറക്കേക്കോട് സ്വദേശി ജോജി(38), ഭാര്യ ലിജി(32), മകൻ(12) ടെണ്ടുല്‍ക്കര്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ജോജിയുടെ പിതാവ് ജോണ്‍സണ്‍ ആണ് തീകൊളുത്തിയത്. കുടുംബഴക്കാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഭാര്യയെ മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സണ്‍ മകനേയും കുടുംബത്തേയും തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്.

അച്ഛനും മകനും തമ്മില്‍ വഴക്കുകള്‍ ഉണ്ടാകാറുണ്ടെന്നാണ് പരിസരവാസികള്‍ പറയുന്നത്. ഇവരെ തീകൊളുത്തിയതിന് ശേഷം ജോണ്‍സണ്‍ വിഷം കഴിച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ചു. നാലുപേരും നിലവില്‍ എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവരുടെ നില ഗുരുതരമാണ്. സംഭവത്തില്‍ മണ്ണുത്തി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146193/thrissur)