---
title: "#rain | ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്"
english_title: "Rain"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146212/rain"
published_at: "2023-09-14T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502a0accd6d5_download_(76).jpeg"
keywords: []
---

# #rain | ശക്തി പ്രാപിച്ച് ന്യൂനമര്‍ദ്ദം: സംസ്ഥാനത്ത് 5 ദിവസം മഴ മുന്നറിയിപ്പ്

> **Lead Summary:** **തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദ്ദം അടുത്ത രണ്ടു ദിവസത്തിൽ ഒഡിഷ-ചത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

## Article Content

**തിരുവനന്തപുരം**: സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴ സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ഒഡിഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണ്. ന്യൂനമര്‍ദ്ദം അടുത്ത രണ്ടു ദിവസത്തിൽ ഒഡിഷ-ചത്തീസ്ഗഢ് മേഖലയിലേക്ക് നീങ്ങാന്‍ സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഇന്ന് അടുത്ത മൂന്നു മണിക്കൂറില്‍ തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146212/rain)