---
title: "കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെ: മുഖ്യമന്ത്രി"
english_title: "K-rail"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146233/k-rail"
published_at: "2023-09-14T12:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502b0b70010e_Screenshot_2023-09-14-12-17-59-74_40deb401b9ffe8e1df2f1cc5ba480b12.jpg"
keywords: []
---

# കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെ: മുഖ്യമന്ത്രി

> **Lead Summary:** **തിരുവനന്തപുരം**: അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

## Article Content

**തിരുവനന്തപുരം**: അതിവേഗ റെയിൽ പദ്ധതിയിൽ കേരളത്തിന്റെ പ്രഥമ പരിഗണന കെ റെയിലിന് തന്നെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ ശ്രീധരന്റെ ശുപാർശ പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിയമസഭയിൽ മോൻസ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം. സിൽവർ ലൈൻ പദ്ധതിക്ക് പകരമായി അതിവേഗ റെയിൽപാത സംബന്ധിച്ച് ഇ ശ്രീധരൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ സർക്കാർ എന്ത് നടപടി സ്വീകരിച്ചുവെന്നാണ് മോൻസ് ജോസഫ് ചോദിച്ചത്.

കെ റെയിലിനാണ് സർക്കാരിന്റെ പ്രഥമ പരിഗണന എന്നും ഇ ശ്രീധരൻ നൽകിയ ശുപാർശ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേന്ദ്രത്തിന്റെ അനുമതി ലഭിക്കാത്തത് മൂലമാണ് കെ റെയിൽ പദ്ധതിയിൽ നിന്ന് പിന്നോട്ട് പോയത്. പദ്ധതി പൂർണ്ണമായി ഉപേക്ഷിക്കാനുള്ള ഒരു തീരുമാനവും സർക്കാർ സ്വീകരിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146233/k-rail)