---
title: "#Thondyil | തൊണ്ടിയിൽ സെന്റ്‌. ജോൺസ് യു. പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു"
english_title: "Thondiyil"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146283/thondiyil"
published_at: "2023-09-14T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502d249a0c6a_Picsart_23-09-14_14-54-24-742.jpg"
keywords: []
---

# #Thondyil | തൊണ്ടിയിൽ സെന്റ്‌. ജോൺസ് യു. പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു

> **Lead Summary:** **തൊണ്ടിയിൽ**: സെന്റ്‌. ജോൺസ് യു. പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപകനായ പ്രസാദ് തോമസ് ഹിന്ദി ദിന സന്ദേശം നൽകി.

## Article Content

**തൊണ്ടിയിൽ**: സെന്റ്‌. ജോൺസ് യു. പി സ്കൂളിൽ ഹിന്ദി ദിനാചരണം നടന്നു. സ്കൂൾ പ്രധാനാധ്യാപകൻ സോജൻ വർഗീസ് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അധ്യാപകനായ പ്രസാദ് തോമസ് ഹിന്ദി ദിന സന്ദേശം നൽകി.

അധ്യാപകരായ ഷൈൻ എം.ജോസഫ്, ജെസി അബ്രാഹം, ഡാർവിൻ കെ. കെ, നിനു ജോസഫ് ,സ്കൂൾ ലീഡർ ദർശൻ സുഹാസ് തുടങ്ങിയവർ സംസാരിച്ചു. സ്കൂളിൽ പ്രത്യേക ഹിന്ദി അസംബ്ലി നടത്തുകയും കുട്ടികൾ നിർമ്മിച്ച അക്ഷര ചാർട്ടുകൾ ഉപയോഗിച്ച് സ്കൂൾ കെടിടത്തിന്റെ നീളത്തിൽ അക്ഷരമാല തീർക്കുകയും ചെയ്തു.

മുഴുവൻ കുട്ടികളും ഹിന്ദിദിന പോസ്റ്റർ നിർമ്മിക്കുകയും ചെയ്തു. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാന വിതരണവും നടത്തി. പരിപാടികൾക്ക് ഹിന്ദി ക്ലബ്‌ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146283/thondiyil)