---
title: " ഓർമ്മ പുതുക്കി ബംഗാൾ ഗവർണർ പായം വില്ലേജ് ഓഫീസിൽ "
english_title: "Bengal Governor C. V Anand Boss"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146294/bengal-governor-c-v-anand-boss"
published_at: "2023-09-14T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502de7092e75_Screenshot_2023-09-14-15-42-50-65_7352322957d4404136654ef4adb64504.jpg"
keywords: []
---

#  ഓർമ്മ പുതുക്കി ബംഗാൾ ഗവർണർ പായം വില്ലേജ് ഓഫീസിൽ 

> **Lead Summary:** **ഇരിട്ടി**: സർവീസ് കാലത്തെ ഓർമ്മകൾ പങ്കുവെച് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ് ബോസ് തന്റെ ഐ എ എസ് ട്രെയിനിങ് കാലത്തു വില്ലേജ് ഓഫീസർ ആയി ജോലി ചെയ്ത പായം വില്ലേജ് ഓഫീസിൽ എത്തി ഓർമ്മകൾ പങ്കുവെച്ചു. 1978 കാലഘട്ടത്തിൽ അസിസ്റ്റന്റ് കളക്ടർ നിയമനം ലഭിച്ചപ്പോൾ ഐ എ എസ് ട്രെയിനിങ് ഭാഗമായി പായം വില്ലേജ് ഓഫിസിൽ എത്തുന്നത്.

## Article Content

**ഇരിട്ടി**: സർവീസ് കാലത്തെ ഓർമ്മകൾ പങ്കുവെച് ബംഗാൾ ഗവർണ്ണർ സി.വി. ആനന്ദ് ബോസ് തന്റെ ഐ എ എസ് ട്രെയിനിങ് കാലത്തു വില്ലേജ് ഓഫീസർ ആയി ജോലി ചെയ്ത പായം വില്ലേജ് ഓഫീസിൽ എത്തി ഓർമ്മകൾ പങ്കുവെച്ചു. 1978 കാലഘട്ടത്തിൽ അസിസ്റ്റന്റ് കളക്ടർ നിയമനം ലഭിച്ചപ്പോൾ ഐ എ എസ് ട്രെയിനിങ് ഭാഗമായി പായം വില്ലേജ് ഓഫിസിൽ എത്തുന്നത്.

എല്ലാവരും സൗകര്യപ്രദമായ സ്ഥലങ്ങൾ പഠനത്തിന് തിരഞ്ഞെടുക്കുബോൾ ഗ്രാമത്തെക്കുറിച്ചും കർഷകരെക്കുറിച്ചും കൂടുതൽ പഠിക്കുന്നതിനായി അദ്ദേഹം പായം തിരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് ആഴ്ചയോളം ഇരിട്ടിയിൽ ക്യാമ്പ് ചെയ്ത അദ്ദേഹം ഒരുവർഷത്തോളം തന്റെ പഠനവുമായി ബന്ധപ്പെട്ട് പായം വില്ലേജുമായി അടുത്ത ബന്ധം പുലർത്തി. കർഷകരോട് നേരിട്ട് സംസാരിച്ച അദ്ദേഹം അവരുടെ കഷ്ടതകൾ നേരിട്ട് കണ്ട് തയ്യാറാക്കിയ പഠന റിപ്പോർട്ടിന് അന്നത്തെ കളക്ടർ അഭിനതിച്ചതായും ഗവർണർ പ്രത്യേകം ഓർമ്മിച്ചു.

ഇരിട്ടിയിലെ രണ്ട് മുറികൾ, ഐ ബി യിലെ താമസവും ഭക്ഷണവും ഓർമ്മിച്ചെടുത്ത ഗവർണ്ണർ പായം വില്ലേജിലെ ഓരോ ജീവനക്കാരെയും നേരിട്ട് പരിചയപ്പെടുകയും എല്ലാവരെയും കുടുംബസമേതം ഗവർണ്ണറുടെ അതിഥികളായി ബംഗാളിലേക്ക് ക്ഷണിക്കുകയും സൈലൻസ് സൗണ്ട് ഗുഡ് എന്ന തന്റെ പുസ്തകം സമ്മാനമായി നൽകുകയും ചെയ്തു.

എല്ലാവരും ഒപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്ത് ഏകദേശം 1 മണിക്കൂറോളം വില്ലേജ് ഓഫീസിൽ ചിലവഴിച്ച ഗവർണ്ണർ പായം വില്ലേജിലെ സന്ദർശക ഡയറിയിൽ ഒരുവട്ടം കൂടി ഓർമ്മകൾ മേയുന്ന തിരുമുറ്റത് എത്തുവാൻ മോഹം എന്നുകുറിച്ച ഗവർണ്ണർ പായവുമായുള്ള പുക്കിൾ കൊടി ബന്ധം ഇനിയും തുടരും എന്ന് രേഖപ്പെടുത്തിയാണ് മടങ്ങിയത്.

ഇരിട്ടി തഹസിൽദാർ സി.വി പ്രകാശൻ , ഹെഡ്ക്വാട്ടേഴ്‌സ് തഹസിൽദാർ കെ.ഷീന, വില്ലേജ് ഓഫീസർ ആർ.പി പ്രമോദ് എന്നിവർ ചേർന്ന് സ്വീകരിച്ചു. മണിക്കുറോളം വി.ഐ.പി തലപ്പാവ് മാറ്റിവെച്ച് സഹപ്രവർത്തകരിൽ ഒരാളിയി മാറി. റവന്യു ജീവനക്കാരായ എം.സിനി, പി.കെ സതീശൻ, എൻ.സുജീഷ്, ജറാൾഡ്, ഇ.കെ ദീപേഷ്, പി.പി മണി എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146294/bengal-governor-c-v-anand-boss)