---
title: "റബ്ബറിന്‌ 300രൂപ തറവില നിശ്‌ചയിക്കണമെന്നാവശ്യപ്പെട്ട്‌  തളിപ്പറമ്പിൽ റബർ കർഷക മാർച്ച് സംഘടിപ്പിച്ചു"
english_title: "Rubber"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146315/rubber"
published_at: "2023-09-14T17:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502f5153a0b1_Screenshot_2023-09-14-17-17-17-14_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# റബ്ബറിന്‌ 300രൂപ തറവില നിശ്‌ചയിക്കണമെന്നാവശ്യപ്പെട്ട്‌  തളിപ്പറമ്പിൽ റബർ കർഷക മാർച്ച് സംഘടിപ്പിച്ചു

> **Lead Summary:** **തളിപ്പറമ്പ**: റബ്ബറിന്‌ 300രൂപ തറവില നിശ്‌ചയിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കണമെന്നാ വശ്യപ്പെട്ട്‌ പാർലമെൻ്റിലേക്ക് നടത്തുന്ന പ്രതിക്ഷേധ മാർച്ചിൻ്റെ ഭാഗമായി കർഷക സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ റബർ കർഷക മാർച്ച് സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ**: റബ്ബറിന്‌ 300രൂപ തറവില നിശ്‌ചയിച്ച്‌ കേന്ദ്രസർക്കാർ സംഭരിക്കണമെന്നാ വശ്യപ്പെട്ട്‌ പാർലമെൻ്റിലേക്ക് നടത്തുന്ന പ്രതിക്ഷേധ മാർച്ചിൻ്റെ ഭാഗമായി കർഷക സംഘം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തളിപ്പറമ്പിൽ റബർ കർഷക മാർച്ച് സംഘടിപ്പിച്ചു.

എ.ഐ.ഡി.ഡബ്ല്യു.എ അഖിലേന്ത്യ പ്രസിഡൻ്റ് പി.കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പ് ടൗൺ കേന്ദ്രീകരിച്ച് പ്രകടനവും നടന്നു. പി ഗോവിന്ദൻ അധ്യക്ഷതവഹിച്ചു പുല്ലായിക്കൊടി ചന്ദ്രൻ,അഖിലേന്ത്യ കിസാൻ സഭ സംസ്ഥാന കമ്മിറ്റിയംഗം എ.ആർ.സക്കീന,പി.പി.ദാമോദരൻ,ജില്ലാ ട്രഷറർ . എം. സി. പവിത്രൻ, കെ.കൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146315/rubber)