---
title: "ബസുകളുടെ മരണപ്പാച്ചിൽ അവസാനിക്കണമെന്നാവിശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തളിപ്പറമ്പ് ആർ ടി ഒ ഓഫീസ് ഉപരോധിച്ചു "
english_title: "Thaliparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146330/thaliparamba"
published_at: "2023-09-14T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6502fe1c8f218_Screenshot_2023-09-14-17-55-59-59_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ബസുകളുടെ മരണപ്പാച്ചിൽ അവസാനിക്കണമെന്നാവിശ്യപ്പെട്ട്  മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തളിപ്പറമ്പ് ആർ ടി ഒ ഓഫീസ് ഉപരോധിച്ചു 

> **Lead Summary:** **തളിപ്പറമ്പ**: റോഡുകൾ ചോരക്കളമാക്കുന്ന ബസുകളുടെ മരണപ്പാച്ചിൽ അവസാനിക്കണമെന്നാവിശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തളിപ്പറമ്പ് ആർ ടി ഒ ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.

## Article Content

**തളിപ്പറമ്പ**: റോഡുകൾ ചോരക്കളമാക്കുന്ന ബസുകളുടെ മരണപ്പാച്ചിൽ അവസാനിക്കണമെന്നാവിശ്യപ്പെട്ട് മുസ്ലിം യൂത്ത് ലീഗ് പ്രവർത്തകർ തളിപ്പറമ്പ് ആർ ടി ഒ ഓഫീസ് ഉപരോധം സംഘടിപ്പിച്ചു.

അടുത്തടുത്ത ദിവസങ്ങളിൽ തളിപ്പറമ്പിന് സമീപത്തുണ്ടായഅപകടങ്ങളിൽ മുന്ന് ബൈക്ക് യാത്രികർ മരണപ്പെട്ടതിൻ്റെ പശ്ചാത്തലത്തിൽ മുസ്ലീം യൂത്ത് ലീഗ് തളിപ്പറമ്പ് മുൻസിപ്പൽ കമ്മറ്റിയാണ് ആർ.ടി.ഒ ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചത്.

മുനിസിപ്പൽ കമ്മറ്റി ജന.സെക്രട്ടറി എൻ.എ സിദ്ദീഖ് പറഞ്ഞു. യൂത്ത് ലീഗ് ജില്ലാ ഉപാധ്യക്ഷൻ ഫൈസൽ ചെറുകുന്നോൻ ഉദ്ഘാടനം ചെയ്തു.മുൻസിപ്പൽ പ്രസിഡന്റ് കെ.പി നൗഷാദ്, ജന.സെക്രട്ടറി എൻ.എ സിദ്ധീഖ്, സി മുഹമ്മദ്‌ അഷ്‌റഫ്‌ ബപ്പു, ഓലിയൻ ജാഫർ,പി പി ഇസ്മായിൽ,എം വി ഫാസിൽ ഉസ്മാൻ കൊമ്മച്ചി,ഷബീർ മുക്കോല,അഷറഫ് മുട്ട പി എ ഇർഫാൻ,ഫിയാസ് അള്ളാംകുളം,ഹനീഫ മദ്രസ തുടങ്ങിയവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146330/thaliparamba)