---
title: "പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി  ആനിമല്‍ റെസ്‌ക്യൂ ടീം "
english_title: "A stray dog with a plastic jar stuck on its head was rescued Animal Rescue Team "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146367/a-stray-dog-with-a-plastic-jar-stuck-on-its-head-was-rescued-animal-rescue-team"
published_at: "2023-09-14T20:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65031c8ef16c4_kuhjnlo.jpg"
keywords: []
---

# പ്ലാസ്റ്റിക് ഭരണി തലയില്‍ കുടുങ്ങിയ തെരുവ് നായക്ക് രക്ഷകരായി  ആനിമല്‍ റെസ്‌ക്യൂ ടീം 

> **Lead Summary:** **പനമരം:** ഭക്ഷണം തേടി അലയുന്നതിനിടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡില്‍ ദുരിതാവസ്ഥയില്‍ കണ്ടെത്തിയ നായക്ക് ഒടുവില്‍ രക്ഷകരായി പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ആനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളെത്തി. വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ പറ്റാത്ത അവശനിലയിലായിരുന്നു നായ. കൂടാതെ അടുത്തിടെ ജന്മം നല്‍കിയ കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ പോലും പറ്റാത്ത ദുരിതാവസ്ഥയിലുമായിരുന്നു നായ.

## Article Content

**പനമരം:** ഭക്ഷണം തേടി അലയുന്നതിനിടെ തലയില്‍ കുടുങ്ങിയ പ്ലാസ്റ്റിക് ഭരണിയുമായി പനമരം നെല്ലിയമ്പം റോഡില്‍ ദുരിതാവസ്ഥയില്‍ കണ്ടെത്തിയ നായക്ക് ഒടുവില്‍ രക്ഷകരായി പിണങ്ങോട് ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ആനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളെത്തി. വെള്ളമോ ഭക്ഷണമോ കഴിക്കാന്‍ പറ്റാത്ത അവശനിലയിലായിരുന്നു നായ. കൂടാതെ അടുത്തിടെ ജന്മം നല്‍കിയ കുട്ടികള്‍ക്ക് പാല് കൊടുക്കാന്‍ പോലും പറ്റാത്ത ദുരിതാവസ്ഥയിലുമായിരുന്നു നായ.

ഒടുവില്‍ നായയുടെ ദയനീയാവസ്ഥ ശ്രദ്ധയില്‍പ്പെട്ട അനിമല്‍ റെസ്‌ക്യൂ ടിം സ്ഥലത്ത് എത്തുകയും ഏറെ പ്രയാസപ്പെട്ട് നായയെ വല വച്ച് പിടിച്ച് കത്രിക കൊണ്ട് പ്ലാസ്റ്റിക് ഭരണി വെട്ടി മാറ്റി രക്ഷപ്പെടുത്തുകയായിരുന്നു. താഹിര്‍ പിണങ്ങോടിന്റെ നേതൃത്വത്തില്‍ നോമി രാജ് മാഷ്, അര്‍ഷാദ്, മാമു പനമരം എന്നിവരാണ് നായക്ക് പുതുജീവന്‍ നല്‍കിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146367/a-stray-dog-with-a-plastic-jar-stuck-on-its-head-was-rescued-animal-rescue-team)