---
title: "സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ അളവില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് "
english_title: "The Central Meteorological Department has predicted moderate rainfall in the state for the next five days "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146380/the-central-meteorological-department-has-predicted-moderate-rainfall-in-the-state-for-the-next-five-days"
published_at: "2023-09-14T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650327b400f90_gdfjcgjcv.jpg"
keywords: []
---

# സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ അളവില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

> **Lead Summary:** **തിരുവനന്തപുരം:** സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ അളവില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തിയേറുകയാണ്. ഇത് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണെന്നും ന്യൂനമര്‍ദം വരുന്ന രണ്ട് ദിവസത്തിനകം ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തില്‍ ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. ഇതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ പരക്കെ മഴ ലഭിച്ചിരുന്നു.

## Article Content

**തിരുവനന്തപുരം:** സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മിതമായ അളവില്‍ മഴയുണ്ടാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദത്തിന് ശക്തിയേറുകയാണ്. ഇത് ഒഡീഷ-പശ്ചിമ ബംഗാള്‍ തീരത്ത് സ്ഥിതി ചെയ്യുകയാണെന്നും ന്യൂനമര്‍ദം വരുന്ന രണ്ട് ദിവസത്തിനകം ഛത്തീസ്ഗഡ് മേഖലയിലേക്ക് നീങ്ങുമെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തില്‍ ഇടിമിന്നല്‍ സാധ്യതയുണ്ടെന്നും അറിയിപ്പിലുണ്ട്. ഇതോടെ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, പാലക്കാട്, ഇടുക്കി ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിലെല്ലാം ഒറ്റപ്പെട്ട മഴയുണ്ടാകുമെന്നാണ് കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പിലുണ്ട്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ കേരളത്തില്‍ പരക്കെ മഴ ലഭിച്ചിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146380/the-central-meteorological-department-has-predicted-moderate-rainfall-in-the-state-for-the-next-five-days)