---
title: " നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. "
english_title: "Route map of 24-year-old health worker confirmed with Nipah released. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146398/route-map-of-24-year-old-health-worker-confirmed-with-nipah-released"
published_at: "2023-09-14T22:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65033f1580c91_zdfdghcfg.jpg"
keywords: []
---

#  നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. 

> **Lead Summary:** **കോഴിക്കോട്:** നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ 13-നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷന്‍ ഏരിയയില്‍ പ്രവേശിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും പോയിട്ടുണ്ട്.

## Article Content

**കോഴിക്കോട്:** നിപ സ്ഥിരീകരിച്ച 24 വയസ്സുകാരനായ ആരോഗ്യ പ്രവര്‍ത്തകന്റെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. സെപ്റ്റംബര്‍ 13-നാണ് ഇദ്ദേഹത്തിന് രോഗബാധ സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ അഞ്ചിന് ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി ഒമ്പത് മണി വരെ കോഴിക്കോട് ഇഖ്റ ആശുപത്രിയിലെ ഇ ഡി പ്രയോറിറ്റി ഏരിയയില്‍ ചെലവഴിച്ചു. സെപ്റ്റംബര്‍ ആറിന് വൈകീട്ട് ഏഴരക്ക് ഐസൊലേഷന്‍ ഏരിയയില്‍ പ്രവേശിച്ചു. അന്നേ ദിവസം രാത്രി പതിനൊന്ന് മണിക്ക് ഇഡി പ്രയോറിറ്റി ഫസ്റ്റ് ഏരിയയിലും, ട്രയാഗ് ബില്ലിംഗ് ഏരിയകളിലും പോയിട്ടുണ്ട്.

സെപ്റ്റംബര്‍ ഏഴിന് രാവിലെ 8.10-ന് എച്ച്.ഡി.യു സ്റ്റാഫ് വാഷ് റൂമിലും ഇഡി സെക്കന്‍ഡ് ഫാര്‍മസിയിലും ട്രയാഗ് ബില്ലിംഗ് ഏരിയയുംസന്ദര്‍ശിച്ചു. സെപ്റ്റംബര്‍ എട്ടിന് രാത്രി എട്ട് മണിക്ക് ജനറല്‍ ഒ.പിയിലും എട്ടരയ്ക്ക് ഇ.ഡി. ഫാര്‍മസിയും സന്ദര്‍ശിച്ചിട്ടുണ്ട്. സെപ്റ്റംബര്‍ പത്തിന് രാവിലെ എട്ട് മണി മുതല്‍ വൈകീട്ട് മൂന്ന് മണി വരെയും സെപ്റ്റംബര്‍ 11-ന് ഉച്ചക്ക് രണ്ട് മണി മുതല്‍ ഒമ്പത് മണി വരെയും രാത്രി 11.30 നും ഇ ഡി പ്രയോറിറ്റി ഏരിയ സന്ദര്‍ശിച്ചിട്ടുണ്ട്.

സെപ്റ്റംബര്‍ ആറിന് വൈകീട്ട് 7.30-നും ഏഴിന് രാവിലെ 9 മണിക്കും എട്ടിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30-നും ഒമ്പതിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30-നും പത്തിന് ഉച്ചയ്ക്ക് ഒരു മണിക്കും വൈകീട്ട് 7.30 നും11-ന് ഉച്ചയ്ക്ക് 1.30 നും ഇഖ്റ ആശുപത്രിയിലെ സ്റ്റാഫ് മെസ്സില്‍ സന്ദര്‍ശനം നടത്തി. സെപ്റ്റംബര്‍ ഏഴിന് വൈകീട്ട് നാല് മണി, എട്ടിന് രാവിലെ 9.30, വൈകിട്ട് നാല് മണി മുതല്‍ 4.30 വരെ, ഒമ്പതിന് രാവിലെ 9 30 നും ചേവരമ്പലം പാറോപ്പടി റോഡിലെ ചായക്കട സന്ദര്‍ശിച്ചു.

സെപ്റ്റംബര്‍ എട്ടിന് രാവിലെ 10 മണിക്ക് പാറോപ്പടിയിലെ സ്റ്റേഷനറി ഷോപ്പ്, പത്തിന് രാത്രി 9.30-ന് ഇഖ്‌റ ഹോസ്പിറ്റല്‍ മെയിന്‍ ഗേറ്റിനു സമീപമുള്ള സ്റ്റേഷനറി ഷോപ്പും രാത്രി 9.40ന് ആദാമിന്റെ ചായക്കടയ്ക്ക് സമീപമുള്ള റിലയന്‍സ് മാര്‍ട്ടും സന്ദര്‍ശിച്ചു. സെപ്റ്റംബര്‍ 11-ന് ഇഖ്‌റ ഹോസ്പിറ്റല്‍ അഡ്മിനിസ്‌ട്രേറ്റിവ് ബ്ലോക്കിലും സന്ദര്‍ശനം നടത്തിയിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146398/route-map-of-24-year-old-health-worker-confirmed-with-nipah-released)