---
title: "തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ ഡിസിസി പാനൽ ജയം; ഒറ്റപ്പെട്ട് മമ്പറം ദിവാകരൻ"
english_title: "Thalassery Indira Gandhi hospital Board Election "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14641/thalassery-indira-gandhi-hospital-board-election. "
published_at: "2021-12-06T10:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ad9ba4cd90c_PicsArt_12-06-10.41.53.jpg"
keywords: []
---

# തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പിലെ ഡിസിസി പാനൽ ജയം; ഒറ്റപ്പെട്ട് മമ്പറം ദിവാകരൻ

> **Lead Summary:** കണ്ണൂര്‍: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക പാനൽ വിജയിച്ചതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ വീണ്ടും ഒറ്റപ്പെട്ടു. 

## Article Content

കണ്ണൂര്‍: തലശ്ശേരി ഇന്ദിരാ ഗാന്ധി സഹകരണ ആശുപത്രി ഭരണസമിതി തെരഞ്ഞെടുപ്പില്‍ യുഡിഎഫ് ഔദ്യോഗിക പാനൽ വിജയിച്ചതോടെ പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട മമ്പറം ദിവാകരൻ വീണ്ടും ഒറ്റപ്പെട്ടു. 

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ മത്സരിച്ച പന്ത്രണ്ട് സീറ്റിലും യുഡിഎഫ് വിജയിച്ചു. വിമതനായി മത്സരിച്ച മമ്പറം ദിവാകരന്റെ പാനല്‍ പരാജയപ്പെട്ടു.

കനത്ത പൊലീസ് കാവലിലിലായിരുന്നു തെരഞ്ഞെടുപ്പ്. 12 സീറ്റിലേക്ക് 24 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. ഡോക്ടര്‍മാരുടെ പ്രതിനിധിയെ നേരത്തെ തെരഞ്ഞെടുത്തിരുന്നു. 29 വര്‍ഷത്തെ ഭരണത്തിന് ശേഷമാണ് മമ്പറം ദിവാകരന്‍ പടിയിറങ്ങുന്നത്.

പാര്‍ട്ടി അച്ചടക്കം ലംഘിച്ചതിന് മമ്പറം ദിവാകരനെ നേരത്തെ കെ സുധാകരന്‍ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനുമായി ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന തര്‍ക്കമാണ് കണ്ണൂരിലെ മുതിര്‍ന്ന നേതാവ് മമ്പറം ദിവാകരന്റെ പുറത്താക്കലില്‍ കലാശിച്ചത്.

1992 ല്‍ എന്‍ രാമകൃഷ്ണനെ തഴെയിറക്കി ഡിസിസി പിടിക്കാന്‍ സുധാകരന്റെ വലം കൈയായി നിന്നത് ദിവാകരനായിരുന്നു. എന്നാല്‍ പിന്നീട് ബന്ധം വഷളായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14641/thalassery-indira-gandhi-hospital-board-election. )