---
title: "സിവിൽ ഡിഫൻസ് റൈസിംഗ് ഡേ ഇരിട്ടി ഫയർ സ്റ്റേഷൻ ആചരിച്ചു"
english_title: "Civil Defense Rising Day "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14650/civil-defense-rising-day"
published_at: "2021-12-06T11:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada18f573b9_PicsArt_12-06-11.08.02.jpg"
keywords: []
---

# സിവിൽ ഡിഫൻസ് റൈസിംഗ് ഡേ ഇരിട്ടി ഫയർ സ്റ്റേഷൻ ആചരിച്ചു

> **Lead Summary:** ഇരിട്ടി: സിവിൽ ഡിഫൻസ് റൈസിംഗ് ഡേ യുടെ ഭാഗമായി ഇരിട്ടി ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വാർഡൻമാരുടെ ദീപശിഖാ പ്രയാണവും മരണമടഞ്ഞ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ ഛയ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി.

## Article Content

ഇരിട്ടി: സിവിൽ ഡിഫൻസ് റൈസിംഗ് ഡേ യുടെ ഭാഗമായി ഇരിട്ടി ഫയർ സ്റ്റേഷൻ്റെ നേതൃത്വത്തിൽ സിവിൽ ഡിഫൻസ് വാർഡൻമാരുടെ ദീപശിഖാ പ്രയാണവും മരണമടഞ്ഞ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ ഛയ ചിത്രത്തിന് മുൻപിൽ പുഷ്പാർച്ചനയും നടത്തി.

ഇരിട്ടി പായഞ്ചേരിയിൽ നിന്നും തുടങ്ങിയ പ്രയാണം ഇരിട്ടി നഗരസഭ ചെയർപേഴ്സൺ ലത ഇരിട്ടി യൂണിറ്റ് പോസ്റ്റ് വാർഡൻ അരുൺ ബാലക്കണ്ടിക്ക് ദീപശിഖ നൽകി ഉദ്ഘാടനം ചെയ്തു. തുടർന്ന് ഇരിട്ടി ഫയർ സ്റ്റേഷനിൽ സ്റ്റേഷൻ ഓഫീസർ രാജീവ് കെ പതാക ഉയർത്തി ഡിഫൻസ് വാർഡൻമർക്ക് പ്രതിജ്ഞ ചൊല്ലി കൊടുത്തു.

ചടങ്ങിൽ അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അശോകൻ എൻ ജി, യൂണിറ്റ് ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ ഡോളമി മുണ്ടാനൂർ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14650/civil-defense-rising-day)