---
title: "അടിവസ്ത്രത്തിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ പിടിയിൽ"
english_title: "Woman who tried to smuggle heroin through train caught in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146520/woman-who-tried-to-smuggle-heroin-through-train-caught-in-thrissur"
published_at: "2023-09-15T14:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6504181274ead_Picsart_23-09-15_13-56-31-456.jpg"
keywords: []
---

# അടിവസ്ത്രത്തിനുള്ളിൽ ഹെറോയിൻ ഒളിപ്പിച്ച് ട്രെയിൻ മാർഗ്ഗം കടത്താൻ ശ്രമിച്ച യുവതി തൃശൂരിൽ പിടിയിൽ

> **Lead Summary:** ആസാം നവഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി 22 കാരിയായഅസ്മര കാതൂൺ ആണ് പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്.

## Article Content

ആസാം നവഗാവ് ജില്ലയിലെ ദൊഗാവ് സ്വദേശി 22 കാരിയായഅസ്മര കാതൂൺ ആണ് പിടിയിലായത്. തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്തുനിന്നാണ് 9.66 ഗ്രാം ഹെറോയിനുമായി യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തത്.

ഉത്തരേന്ത്യൻ തൊഴിലാളികളെ ഉപയോഗിച്ച് സംസ്ഥാനത്ത് മയക്കുമരുന്ന് ലോബി വൻതോതിൽ ലഹരി എത്തിക്കുന്നു എന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയാണ് യുവതി പിടിയിലായത്.   സാധനം കൈമാറുന്നതിനായി പ്ലാറ്റ്ഫോമിൽ കാത്തുനിൽക്കുബോഴാണ്പോലീസ് അറസ്റ്റ് ചെയ്തത്.

അടിവസ്ത്രത്തിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി അതിനകത്താണ് യുവതി ഹെറോയിൻ ഒളിപ്പിച്ചിരുന്നത്. റെയിൽവേ സ്റ്റേഷനിൽ വച്ചാണ് കൈമാറ്റം. അറസ്റ്റിലായ യുവതി മയക്കുമരുന്ന് ലോബിയിലെ കണ്ണിയാണെന്ന് എക്‌സൈസ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146520/woman-who-tried-to-smuggle-heroin-through-train-caught-in-thrissur)