---
title: "മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനംചെയ്തു"
english_title: "Murikinkari Menachery Junction Road Bridge inaugurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146568/murikinkari-menachery-junction-road-bridge-inaugurated"
published_at: "2023-09-15T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65043b81ac6a8_Screenshot_2023-09-15-16-35-31-30_7352322957d4404136654ef4adb64504.jpg"
keywords: []
---

# മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനംചെയ്തു

> **Lead Summary:** **ചരൾ**:മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനംചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു.

## Article Content

**ചരൾ**:മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനംചെയ്തു. അയ്യൻകുന്ന് ഗ്രാമപഞ്ചായത്തിലെ അഞ്ചാം വാർഡിലെ മുരിക്കിൻകരി മേനാച്ചേരി ജംഗ്ഷൻ റോഡ് പാലം ഉദ്ഘാടനം പേരാവൂർ എംഎൽഎ അഡ്വക്കേറ്റ് സണ്ണി ജോസഫ് നിർവഹിച്ചു.

പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ അധ്യക്ഷൻ ആയിരുന്നു. ജി എസ് റ്റി ഉൾപ്പെടെ 15 ലക്ഷം രൂപ മുതൽമുടക്കി മഹാത്മാഗാന്ധി ഗ്രാമീണ ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച പാലം പ്രദേശവാസികളുടെ ചിരകാല സ്വപ്നമായിരുന്നു.

ചടങ്ങിൽ വാർഡ് മെമ്പർ സെലീന ബിനോയ് സ്വാഗതം പറഞ്ഞു. സ്ഥിരം സമിതി അംഗങ്ങളായ മിനി വിശ്വനാഥൻ, സിന്ധു ബെന്നി,ബ്ലോക്ക് പഞ്ചായത്ത് മെമ്പർ മേരി റെജി, മെമ്പർമാരായ എൽസമ്മ ജോസഫ്, ഫിലോമിന മാണി,ബിജോയ്‌ പ്ലാത്തോട്ടത്തിൽ, ജോസ് എ വൺ, അഡ്വ ജെയിംസ് ടി മത്യു ആന്റണി മേച്ചേരികുന്നേൽ, തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146568/murikinkari-menachery-junction-road-bridge-inaugurated)