---
title: "പഠനോപകരണങ്ങൾ വിതരണം ചെയ്തു"
english_title: "Study materials were distributed"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146574/study-materials-were-distributed"
published_at: "2023-09-15T17:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/650441ac33bf4_Screenshot_2023-09-15-16-54-37-44_7352322957d4404136654ef4adb64504.jpg"
keywords: []
---

# പഠനോപകരണങ്ങൾ വിതരണം ചെയ്തു

> **Lead Summary:** **എടൂർ**: എടൂർ സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ദത്തു ഗ്രാമം പദ്ധതി യുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കൊട്ടുകപ്പാറ ഐ.എച്ച്. ഡി. പി.കോളനിയിൽ നൽകിക്കൊണ്ട് പേരാവൂർഎം എൽ എ അഡ്വ. സണ്ണി ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

## Article Content

**എടൂർ**: എടൂർ സെന്റ് മേരീസ് ഹയർസെക്കണ്ടറി സ്കൂൾ നാഷണൽ സർവ്വീസ് സ്കീം ദത്തു ഗ്രാമം പദ്ധതി യുടെ ഭാഗമായി ഒരു ലക്ഷം രൂപയുടെ പഠനോപകരണങ്ങൾ കൊട്ടുകപ്പാറ ഐ.എച്ച്. ഡി. പി.കോളനിയിൽ നൽകിക്കൊണ്ട് പേരാവൂർഎം എൽ എ അഡ്വ. സണ്ണി ജോസഫ് വിതരണോദ്ഘാടനം നിർവ്വഹിച്ചു.

അയ്യൻ കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, വൈസ് പ്രസിഡണ്ട് ബീന റോജസ്, സ്കൂൾ മാനേജർ ഫാ.തോമസ് വടക്കേമുറിയിൽ, പ്രിൻസിപ്പാൾ ലിൻസി പി. സാം, പി.ടി.എ പ്രസിഡണ്ട് ഷാജു ഇടശ്ശേരിൽ, അധ്യാപകരായ ബേസിൽ അബ്രാഹം, കെ, എം. ബെന്നി, ജോമി ജോസ്, പി.സി. സജയ് എന്നിവർ പ്രസംഗിച്ചു.

ഡെന്നി തോമസ്, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ശ്രേയസ് പി. ജോൺ,  ആഗ്നസ് കെ എം, എൻ എസ് എസ് ലീഡർ ജോസ് ബിൻ കെ. റോബിൻ തുടങ്ങിയവർ നേതൃത്വം നൽകി. സിന്ധു ബെന്നി സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ, മെമ്പർമാരായ ബിജോയ് പ്ലാത്തോട്ടത്തിൽ ജോസ് എ വൺ ഫിലോമിന മാണി എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146574/study-materials-were-distributed)