---
title: "ഇംഗ്ലീഷിനെ പ്രണയിക്കാൻ "ആൽഫബെറ്റ് " പദ്ധതിയുമായി വായന്നൂർ ഗവ: എൽ.പി.സ്കൂൾ."
english_title: "Wayannur Govt with "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/146606/wayannur-govt-with-alphabet-project-to-love-english-lp-school"
published_at: "2023-09-15T19:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/65046898b8d96_dsffdxghj.jpg"
keywords: []
---

# ഇംഗ്ലീഷിനെ പ്രണയിക്കാൻ "ആൽഫബെറ്റ് " പദ്ധതിയുമായി വായന്നൂർ ഗവ: എൽ.പി.സ്കൂൾ.

> **Lead Summary:** ** പേരാവൂർ: **ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ ആൽഫബെറ്റ് എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത പരിപാടികളാണ് നടപ്പിലാക്കുകയെന്ന് പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ പറഞ്ഞു. ശില്പശാലകൾ, പ്രശ്നോത്തരികൾ, മാസിക നിർമ്മാണം, നിഘണ്ടു നിർമ്മാണം, ലഘുനാടകങ്ങൾ, സംഭാഷണ പരിചയം, ചുമർ പത്ര നിർമ്മാണം, പ്രസംഗ പരിശീലനം, ഇംഗ്ലീഷ് അസംബ്ലി, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ ലോഗോ പ്രകാശനം നിർവഹിച്ചു. എം. മിനി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.ജയരാജൻ, ഷീബ. പി.കെ, അയ്ഷ പ്രജീഷ്, ആതിര ബിജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ സ്വാഗതവും കെ.പി.ശ്രീലേഖ നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പഠനോപകരണ നിർമ്മാണ ശില്പശാല നടന്നു.

## Article Content

** പേരാവൂർ: **ഇംഗ്ലീഷ് ഭാഷാ പഠനം രസകരവും ലളിതവുമാക്കാൻ ആൽഫബെറ്റ് എന്ന പേരിൽ പഠന പരിപാടിയുമായി വായന്നൂർ ഗവ: എൽ.പി. സ്കൂൾ. ഇംഗ്ലീഷ് അക്ഷരമാലയെ പ്രതിനിധീകരിച്ച് ഇരുപത്തിയാറ് വ്യത്യസ്ത പരിപാടികളാണ് നടപ്പിലാക്കുകയെന്ന് പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ പറഞ്ഞു. ശില്പശാലകൾ, പ്രശ്നോത്തരികൾ, മാസിക നിർമ്മാണം, നിഘണ്ടു നിർമ്മാണം, ലഘുനാടകങ്ങൾ, സംഭാഷണ പരിചയം, ചുമർ പത്ര നിർമ്മാണം, പ്രസംഗ പരിശീലനം, ഇംഗ്ലീഷ് അസംബ്ലി, ഓൺലൈൻ ക്ലാസുകൾ തുടങ്ങിയവ സംഘടിപ്പിക്കും. കോളയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം. റിജി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് അംഗം പി.സുരേഷ് അധ്യക്ഷത വഹിച്ചു. ഇരിട്ടി ബ്ലോക് പ്രോഗ്രാം കോഡിനേറ്റർ ടി.എം. തുളസീധരൻ ലോഗോ പ്രകാശനം നിർവഹിച്ചു. എം. മിനി പദ്ധതി വിശദീകരണം നടത്തി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ടി.ജയരാജൻ, ഷീബ. പി.കെ, അയ്ഷ പ്രജീഷ്, ആതിര ബിജു എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.എം. രാമചന്ദ്രൻ സ്വാഗതവും കെ.പി.ശ്രീലേഖ നന്ദിയും പറഞ്ഞു. തുടർന്ന് രക്ഷിതാക്കളും അധ്യാപകരും പങ്കെടുത്ത പഠനോപകരണ നിർമ്മാണ ശില്പശാല നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/146606/wayannur-govt-with-alphabet-project-to-love-english-lp-school)