---
title: "കാ​സ​ർ​കോ​ട് ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റ്  ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്നു"
english_title: "Kasargod prepares for the inauguration of the Oxygen Plant"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14661/kasargod-prepares-for-the-inauguration-of-the-oxygen-plant"
published_at: "2021-12-06T11:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada80d037c2_Screenshot_20211206_113421_com.android.chrome.jpg"
keywords: []
---

# കാ​സ​ർ​കോ​ട് ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റ്  ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്നു

> **Lead Summary:** കാ​സ​ർ​കോ​ട്​: കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗ​വേ​ള​യി​ൽ ശ്വാ​സം​മു​ട്ടി​യ കാ​സ​ർ​കോ​ടി​​​​​ന്റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ സ്വ​ന്ത​മാ​യി ഓ​ക്​​സി​ജ​ൻ പ്ലാ​ന്റെന്ന സ്വ​പ്​​നം സ​ഫ​ല​മാ​വാ​ൻ ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ട. ജി​ല്ല​യു​​ടെ ആ​ദ്യ ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റ്​ പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്നു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ​കൂ​ടി ല​ഭ്യ​മാ​യാ​ൽ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം വ​ന്നാ​ൽ ഏ​തു​ നി​മി​ഷ​വും ഓ​ക്​​സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​മാ​ണ്​ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

## Article Content

കാ​സ​ർ​കോ​ട്​: കോ​വി​ഡ്​ ര​ണ്ടാം​ത​രം​ഗ​വേ​ള​യി​ൽ ശ്വാ​സം​മു​ട്ടി​യ കാ​സ​ർ​കോ​ടി​​​​​ന്റെ ചി​ര​കാ​ലാ​ഭി​ലാ​ഷ​മാ​യ സ്വ​ന്ത​മാ​യി ഓ​ക്​​സി​ജ​ൻ പ്ലാ​ന്റെന്ന സ്വ​പ്​​നം സ​ഫ​ല​മാ​വാ​ൻ ഇ​നി അ​ധി​കം കാ​ത്തി​രി​ക്കേ​ണ്ട. ജി​ല്ല​യു​​ടെ ആ​ദ്യ ഓ​ക്​​സി​ജ​ൻ പ്ലാ​ൻ​റ്​ പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി ഉ​ദ്​​ഘാ​ട​ന​ത്തി​ന്​ ഒ​രു​ങ്ങു​ന്നു. വൈ​ദ്യു​തി ക​ണ​ക്ഷ​ൻ​കൂ​ടി ല​ഭ്യ​മാ​യാ​ൽ പ്ലാ​ൻ​റ്​ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​വും. അ​ടി​യ​ന്ത​ര പ്രാ​ധാ​ന്യം വ​ന്നാ​ൽ ഏ​തു​ നി​മി​ഷ​വും ഓ​ക്​​സി​ജ​ൻ ഉ​ൽ​പാ​ദി​പ്പി​ക്കാ​ൻ ക​ഴി​യു​ന്ന വി​ധ​മാ​ണ്​ പ്ര​വൃ​ത്തി പു​രോ​ഗ​മി​ക്കു​ന്ന​ത്.

മെ​ഡി​ക്ക​ൽ, വ്യ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പ്ലാ​ൻ​റി​െൻറ ​ഭൂ​രി​ഭാ​ഗം പ്ര​വൃ​ത്തി​യും പൂ​ർ​ത്തി​യാ​യി. ഉ​യ​ർ​ന്ന വൈ​ദ്യു​തി ആ​വ​ശ്യ​മു​ള്ള​തി​നാ​ൽ ജ​ന​റേ​റ്റ​ർ സ്​​ഥാ​പി​ക്കു​ന്ന​ത്​ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​ണ്​ ഇ​നി ശേ​ഷി​ക്കു​ന്ന​ത്.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ട്ട​ഞ്ചാ​ലി​ല്‍ 2.94 കോ​ടി രൂ​പ​ ചെ​ല​വി​ലാ​ണ്​ പ്ലാ​ൻ​റ്​ ഒ​രു​ക്കു​ന്ന​ത്. ഇ​തി​ൽ 1.87 കോ​ടി പ്ലാ​ൻ​റി​ന്​ മാ​ത്ര​മാ​ണ്. ഒ​ക്​​ടോ​ബ​ർ 11ന്​ ​ഇ​തി​ന്‍റ പ​ണി പൂ​ർ​ത്തി​യാ​യി. കെ​ട്ടി​ടം​പ​ണി​യും പൂ​ർ​ത്തി​യാ​യി.​

ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന്റെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള 50 സെൻറ്​ സ്​​ഥ​ല​ത്താ​ണ്​ പ്ലാ​ൻ​റ്​ സ​ജ്ജീ​ക​രി​ക്കു​ന്ന​ത്. നി​ർ​മി​തി​കേ​ന്ദ്ര​ക്കാ​ണ്​ പ്ര​വൃ​ത്തി ചു​മ​ത​ല. ജി​ല്ല വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന്റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ്​ നി​ർ​മാ​ണം.

ജി​ല്ല പ​ഞ്ചാ​യ​ത്തി​ന്റെയും ജി​ല്ല​യി​ലെ മു​ഴു​വ​ന്‍ ഗ്രാ​മ-​ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും ന​ഗ​ര​സ​ഭ​ക​ളു​ടെ​യും ഫ​ണ്ട് കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പ​ദ്ധ​തി സ്ഥാ​പി​ക്കു​ന്ന​ത്. കൊ​ച്ചി ആ​സ്ഥാ​നാ​യ കെ​യ​ര്‍ സി​സ്​​റ്റം​സാ​ണ്​ പ്ലാ​ൻ​റ്​ സ്​​ഥാ​പി​ച്ച​ത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14661/kasargod-prepares-for-the-inauguration-of-the-oxygen-plant)