---
title: "പേരാവൂർ അഗ്നി രക്ഷാനിലയത്തിൽ ദേശീയ സിവിൽ ഡിഫൻസ് റൈസിംഗ് ഡേ അഘോഷിച്ചു"
english_title: "Peravoor fair station "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14663/peravoor-fair-station"
published_at: "2021-12-06T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61ada9f8c6faa_PicsArt_12-06-10.52.18.jpg"
keywords: []
---

# പേരാവൂർ അഗ്നി രക്ഷാനിലയത്തിൽ ദേശീയ സിവിൽ ഡിഫൻസ് റൈസിംഗ് ഡേ അഘോഷിച്ചു

> **Lead Summary:** പേരാവൂർ: കർമ്മപാതയിലൂടെ നിസ്വാർത്ഥ സേവനത്തിൻ്റെ പുതുചരിത്രം എഴുതുന്ന ധീരരും സാമൂഹ്യ സ്നേഹികളും നിസ്വാർത്ഥരുമായ എല്ലാ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കും, ഹോം ഗാർഡ് സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് സേനയുടെ അഭിമാന ദിവസമായ സിവിൽ ഡിഫൻസ് - ഹോം ഗാർഡ് റൈസിംഗ് ഡെ ഡിസംബർ 6 ന് രാവിലെ 10 മണിക്ക് പേരാവൂർ നിലയത്തിൽ അഘോഷിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാൽ ദീപശിഖ തെളിയിച്ച് ജാഥ ഉത്ഘാടനം ചെയ്തു.

## Article Content

പേരാവൂർ: കർമ്മപാതയിലൂടെ നിസ്വാർത്ഥ സേവനത്തിൻ്റെ പുതുചരിത്രം എഴുതുന്ന ധീരരും സാമൂഹ്യ സ്നേഹികളും നിസ്വാർത്ഥരുമായ എല്ലാ സിവിൽ ഡിഫൻസ് സേനാംഗങ്ങൾക്കും, ഹോം ഗാർഡ് സേനാംഗങ്ങൾക്കും സിവിൽ ഡിഫൻസ് സേനയുടെ അഭിമാന ദിവസമായ സിവിൽ ഡിഫൻസ് - ഹോം ഗാർഡ് റൈസിംഗ് ഡെ ഡിസംബർ 6 ന് രാവിലെ 10 മണിക്ക് പേരാവൂർ നിലയത്തിൽ അഘോഷിച്ചു. പേരാവൂർ പഞ്ചായത്ത് പ്രസിഡൻ്റ് വേണുഗോപാൽ ദീപശിഖ തെളിയിച്ച് ജാഥ ഉത്ഘാടനം ചെയ്തു.

2019 ഡിസംബർ മാസം 10 ന്ആണ് സിവിൽ ഡിഫൻസ് കേരളത്തിൽ പ്രവർത്തനം ആരംഭിക്കുന്നത്. അടിയന്തര ഘട്ടങ്ങളിൽ സേനക്ക് കൈ തങ്ങാകുക എന്ന ലക്ഷ്യത്തോടെ ജനങ്ങളുമായി കൂടുതൽ ചേർന്ന് നിക്കുന്ന സിവിൽ ഡിഫൻസ് ഫയർ ആൻഡ് റസ്ക്യൂ സേനയുടെ പുത്തൻ മുഖമാണ്. പേരാവൂർ അഗ്നശമനസേനാ നിലയ തലവൻ ശശി സി ഫ്ളാഗ് ഉയർത്തി പരിപാടിക്ക് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ്സ്റ്റേഷൻ ഓഫീസർ ഗ്രേഡ് പ്രദ്ധീപൻ പുത്തലത്ത്, മെമ്പർ നൂറുദ്ദീൻ എന്നിവർ സംസാരിച്ചു.

സിവിൽ ഡിഫൻസ് അംഗങ്ങൾക്കും ഹോം ഗാർഡ് കൾക്കുമുള്ള പ്രതിജ്ഞ  ഡയറക്റ്റർ ജനറൽ സന്ധ്യ  വിർച്ചൽ ആയി ചൊല്ലി കൊടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14663/peravoor-fair-station)