---
title: "സമ്പൂർണ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു"
english_title: "Payam gramapanjayath harithakerala mission "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/14665/payam-gramapanjayath-harithakerala-mission"
published_at: "2021-12-06T11:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61adab745f878_PicsArt_12-06-11.50.14.jpg"
keywords: []
---

# സമ്പൂർണ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു

> **Lead Summary:** ഇരിട്ടി: സമ്പൂർണ ശുചിത്വഗ്രാമം കർമ്മ പദ്ധതിയുടെ ഭാഗമായി പായം ഗ്രാമപഞ്ചായത്തിൻ്റെയും ഹരിത കേരള മിഷൻ്റെയും നേതൃത്വത്തിൽ സമ്പൂർണ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മാടത്തിൽ മൗണ്ട് ഫോർട്ട് റസിഡൻസിയിൽ വച്ച് നടന്ന ചടങ്ങ് കില സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

## Article Content

ഇരിട്ടി: സമ്പൂർണ ശുചിത്വഗ്രാമം കർമ്മ പദ്ധതിയുടെ ഭാഗമായി പായം ഗ്രാമപഞ്ചായത്തിൻ്റെയും ഹരിത കേരള മിഷൻ്റെയും നേതൃത്വത്തിൽ സമ്പൂർണ ശുചിത്വ ശിൽപ്പശാല സംഘടിപ്പിച്ചു. മാടത്തിൽ മൗണ്ട് ഫോർട്ട് റസിഡൻസിയിൽ വച്ച് നടന്ന ചടങ്ങ് കില സ്റ്റേറ്റ് റിസോഴ്സ് പേഴ്സൺ ടി ഗംഗാധരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.

പായം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അഡ്വക്കേറ്റ് വിനോദ് കുമാർ എം അധ്യക്ഷനായ ചടങ്ങിൽ പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പി രജനി പദ്ധതി അവതരണം നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ വി പ്രമീള, മുൻ പായം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് അശോകൻ, വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെസ്സി പി എൻ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുജീബ് കുഞ്ഞിക്കണ്ടി സെക്രട്ടറി ഷൈജൻ ജേക്കബ്, ഹരിത കേരള മിഷൻ റിസോഴ്സ് പേഴ്സൺ ലക്ഷ്മി ലേഖ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/14665/payam-gramapanjayath-harithakerala-mission)